അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ ഓസ്ട്രേലിയന്‍ സൈനികന്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍റെ വടക്കന്‍ പ്രവിശ്യയായ ഉറുസ്ഗാനിലുണ്ടായ റോക്കറ്റാക്രമണത്തിലാണ് സൈനികന്‍ കൊല്ലപ്പെട്ടതെന്ന് ഓസ്ട്രേലിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആയിരം ഓസ്ട്രേലിയന്‍ സൈനികര്‍ അഫ്ഗാനിലുണ്ടെന്ന് പ്രധാനമന്ത്രി കെവിന്‍ റുഡ്ഡ് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു. കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ ഉദ്ദേശമിലെന്നും താലിബാനെതിരെയുള്ള പോരാട്ടം നിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏതാണ്ട് 7000ത്തോളം സൈനികരാണ് അമേരിക്കയുടെ നേതൃത്വത്തില്‍ അഫ്ഗാനിലുള്ളത്. 2001നു ശേഷം 290 വിദേശ സൈനികര്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. |