പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > തെളിവുകള്‍ ലഭിച്ചതായി പാകിസ്ഥാന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തെളിവുകള്‍ ലഭിച്ചതായി പാകിസ്ഥാന്‍
മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്ന് തെളിവുകള്‍ ലഭിച്ചതായി പാകിസ്ഥാന്‍. ന്യൂഡല്‍ഹിയിലെ പാക് സ്ഥാനപതിയ്ക്ക് ഇന്ത്യ കൈമാറിയ തെളിവുകള്‍ പരിശോധിച്ച് വരുകയാണെന്നും പാക് വിദേശകാര്യ വക്താവ് മൊഹമ്മദ് സാദിഖ് പറഞ്ഞു.

ഇന്ന് രാവിലെയാണ് വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍ പാക് ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി തെളിവുകള്‍ കൈമാറിയത്. മുംബൈ ആക്രമണത്തില്‍ പിടിയിലായ പാക് പൌരന്‍ അജ്മല്‍ അമീര്‍ കസബില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍, അക്രമികള്‍ ഉപയോഗിച്ച ആയുധങ്ങള്‍, തീവ്രവാദികളുടെ ടെലിഫോണ്‍ സംഭാഷണം സംബന്ധിച്ച സാറ്റ്ലൈറ്റ് വിവരങ്ങള്‍ എന്നിവ ഇന്ത്യ നല്‍കിയ തെളിവുകളില്‍ ഉള്‍പ്പെടുന്നു.

ഇവ ഇസ്ലാമാബാദിലെ ബന്ധപ്പെട്ട അധികൃതര്‍ പരിശോധിച്ച് വരികയാണെന്ന് മൊഹമ്മദ് സാദിഖ് പറഞ്ഞു. നേരത്തെ മുംബൈ ആക്രമണത്തിന് പിന്നിലെ പാക് ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറിയതായി ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി വെളിപ്പെടുത്തിയിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഒബാമ വാഷിംഗ്ടണിലെത്തി
ഭീകരരെ കൈമാറില്ലെന്ന് പാ‍കിസ്ഥാന്‍
ഭീകരരെ ചോദ്യം ചെയ്യാന്‍ പാകിസ്ഥാന്‍ അനുവദിച്ചേക്കും
യുദ്ധം നിര്‍ത്തണമെന്ന് മൂണ്‍
ജപ്പാനില്‍ ശക്തികുറഞ്ഞ സുനാമി
യു എസ് എയര്‍ലൈന്‍ മാപ്പ് പറഞ്ഞു