പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ഒബാമ വാഷിംഗ്ടണിലെത്തി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒബാമ വാഷിംഗ്ടണിലെത്തി
വാഷിംഗ്ടണ്‍: സത്യപ്രതിജ്ഞാ ചടങ്ങിന് രണ്ടാഴ്ച മുന്‍‌പേ നിയുക്ത യു എസ് പ്രസിഡന്‍റ് ബറാക് ഒബാമ വാഷിംഗ്ടണിലെത്തി. പ്രഥമ വനിതയാവാന്‍ പോകുന്ന മിഷേല്‍ ഒബാമയും മക്കളായ മാലിയ, സാഷ എന്നിവരും കൂടെയുണ്ട്.

ജനുവരി 20നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ഹേ ആദംസ് എന്ന് ഹോട്ടലിലാണ് ഇവര്‍ തല്‍ക്കാലം താമസിക്കുക. നിയുക്ത പ്രസിഡന്‍റുമാര്‍ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് സാധാരണ താമസിക്കുന്നത് ബ്ലയര്‍ ഹൌസിലാണെങ്കിലും ഇത് ആദ്യമേ ബുക്ക് ചെയ്യപ്പെട്ടതിനാല്‍ തല്‍ക്കാലം ലഭ്യമല്ലെന്ന് വൈറ്റ് ഹൌസ് അറിയിച്ചതിനെത്തുടര്‍ന്ന് ഹോട്ടലില്‍ താമസിക്കാന്‍ ഒബാമ തീരുമാനിക്കുകയായിരുന്നു.

ചിക്കാഗോ വിടാന്‍ വിഷമമുണ്ടായിരുന്നെന്നും വാ‍ഷിംഗ്ടണിലെ പുതിയ ജീവിതത്തെ പ്രതീക്ഷയോടെ കാണുന്നതായും ഒബാമ പറഞ്ഞു. തിരക്കിട്ട പരിപാടികളാണ് വാഷിംഗ്ടണില്‍ ഒബാമയെ കാത്തിരിക്കുന്നത്. വാണിജ്യ സെക്രട്ടറിയി നിയമിക്കപ്പെട്ട ബില്‍ റിച്ചാഡ്സണ്‍ തല്‍‌സ്ഥാനത്ത് നിന്ന് പിന്‍‌മാറിയതിനാല്‍ പുതിയ വാണിജ്യ സെക്രട്ടറിയെ നിയമിക്കേണ്ടതുണ്ട്. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ നേതാക്കളുമായും തന്‍റെ സാമ്പത്തിക ഉപദേഷ്ടാക്കളുമായും ഒബാമ ചര്‍ച്ച നടത്തും.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഭീകരരെ കൈമാറില്ലെന്ന് പാ‍കിസ്ഥാന്‍
ഭീകരരെ ചോദ്യം ചെയ്യാന്‍ പാകിസ്ഥാന്‍ അനുവദിച്ചേക്കും
യുദ്ധം നിര്‍ത്തണമെന്ന് മൂണ്‍
ജപ്പാനില്‍ ശക്തികുറഞ്ഞ സുനാമി
യു എസ് എയര്‍ലൈന്‍ മാപ്പ് പറഞ്ഞു
ലങ്കന്‍ സൈന്യം മുല്ലത്തീവിലേക്ക്