മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് സംശയിക്കപ്പെടുന്നവരെ ഇന്ത്യയ്ക്ക് കൈമാറില്ലെന്ന് പാകിസ്ഥാന്‍. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള വ്യവസ്ഥയില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി വ്യക്തമാക്കി.
ഭീകരരെ കൈമാറാന്‍ അമേരിക്കയുമായി പാകിസ്ഥാന്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ നിലവില്‍ അത്തരമൊരു കരാര്‍ ഇന്ത്യയുമായില്ലെന്ന് ഖുറേഷി പറഞ്ഞു. മുംബൈ ആക്രമണം ഇരു രാജ്യങ്ങള്‍ക്കുമിടയ്ക്കുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാല്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുണ്ടായ സംഘര്‍ഷം ലോകരാഷ്ട്രങ്ങളുടെ ഇടപെടല്‍ മൂലം കുറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തുക എന്നതാണ് പാകിസ്ഥാന്‍റെ നയമെന്നും ഖുറേഷി വ്യക്തമാക്കി.
മുംബൈ ആക്രമണത്തിന് ശേഷം ഇന്ത്യയുമായി സംഘര്‍ഷം ഉണ്ടായ സാഹചര്യത്തില്‍, യുദ്ധം ഒഴിവാക്കുക, അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുന്നതില്‍ നിന്ന് പാകിസ്ഥാനെ സംരക്ഷിക്കുക, ആഭ്യന്തര വിഘടനവാദത്തില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുക എന്നി മൂന്ന് ഉദ്ദേശ്യങ്ങളോട്കൂടിയ ഒരു ശ്രമമാണ് പാകിസ്ഥാന്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാശ്മീര്‍ പ്രശ്നവും മുംബൈ ആക്രമണവും തമ്മില്‍ ബന്ധമില്ലെന്നും ഖുറേഷി പറഞ്ഞു. |