പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ഭീകരരെ ചോദ്യം ചെയ്യാന്‍ പാകിസ്ഥാന്‍ അനുവദിച്ചേക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഭീകരരെ ചോദ്യം ചെയ്യാന്‍ പാകിസ്ഥാന്‍ അനുവദിച്ചേക്കും
വ്യക്തമായ തെളിവുകള്‍ നല്‍കിക്കഴിഞ്ഞാല്‍ ഭീകരരെ ചോദ്യം ചെയ്യാന്‍ ഇന്ത്യന്‍ അന്വേഷണ സംഘത്തെ പാകിസ്ഥാന്‍ അനുവദിച്ചേക്കുമെന്ന് സൂചന. എന്നാല്‍ ഭീകരരെ ഇന്ത്യക്ക് കൈമാറില്ല. ഒരു മുതിര്‍ന്ന പാക് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പാക് പത്രമായ ‘ദ നേഷന്‍’ റിപ്പോര്‍ട്ട് ചെയ്തതാണ് ഇത്.

മുംബൈ ആക്രമണത്തിന്‍റെ പിറകില്‍ പ്രവര്‍ത്തിച്ചവരെന്ന് സംശയിക്കുന്ന ലഷ്കര്‍ ഭീകരരായ സക്കീര്‍ റഹ്‌മാന്‍ ലഖ്‌വി, സരാര്‍ ഷാ എന്നിവര്‍ പാകിസ്ഥാനില്‍ പിടിയിലായിട്ടുണ്ട്. ഇവരെ ഇന്ത്യക്ക് കൈമാറുന്നതിന് പകരം പാകിസ്ഥാനില്‍വച്ച് ചോദ്യം ചെയ്യാന്‍ ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ഉന്നതവൃത്തങ്ങള്‍ അറിയിച്ചതായാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ഭീകരരെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് ഇന്നലെയും പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. മുംബൈ ആക്രമണത്തിന് പിന്നിലെ പാക് ബന്ധത്തിന്‍റെ തെളിവുകള്‍ ലോകരാഷ്ട്രങ്ങള്‍ക്ക് കൈമാ‍റാനുള്ള ഇന്ത്യയുടെ തീരുമാനമാണ് പാകിസ്ഥാന്‍റെ നിലപാട് മാറ്റത്തിന് കാരണമെന്ന് കരുതപ്പെടുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
യുദ്ധം നിര്‍ത്തണമെന്ന് മൂണ്‍
ജപ്പാനില്‍ ശക്തികുറഞ്ഞ സുനാമി
യു എസ് എയര്‍ലൈന്‍ മാപ്പ് പറഞ്ഞു
ലങ്കന്‍ സൈന്യം മുല്ലത്തീവിലേക്ക്
ഇന്ത്യന്‍ ഡോക്ടര്‍ക്ക് ബ്രിട്ടനില്‍ ബഹുമതി
കിളിനൊച്ചി പോയെന്ന് പുലികള്‍