പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > യുദ്ധം നിര്‍ത്തണമെന്ന് മൂണ്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
യുദ്ധം നിര്‍ത്തണമെന്ന് മൂണ്‍
ഇസ്രയേല്‍-പലസ്തീന്‍ ആക്രമണങ്ങള്‍ നിര്‍ത്താനും പലസ്തീന്‍ ജനതയ്ക്ക് സംരക്ഷണം നല്‍കാനും യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ലോകരാജ്യങ്ങളുടെ സഹായം ആവശ്യപ്പെട്ടു. പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായും അറബ് വിദേശകാര്യമന്ത്രിമാരുമായും മൂണ്‍ നാളെ ചര്‍ച്ച നടത്തുമെന്ന് യു എന്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം ഹമാസിനു നേരെയുള്ള ഇസ്രയേല്‍ ആക്രമണം കൂടുതല്‍ ശക്തമായി. ഇന്നലെയുണ്ടായ ആക്രമണത്തില്‍ പ്രധാന ഹമാസ് നേതാവ് അബു സക്കറിയ അല്‍ ജമാല്‍ കൊല്ലപ്പെട്ടു. മുന്‍ മന്ത്രിയായ അതഫ് അഡാന്‍റെ വീടിനു നേരെയും ബോംബാക്രമണമുണ്ടായി. ഒരാഴ്ചയായി തുടരുന്ന പോരാട്ടത്തില്‍ ഇരുപതിലേറെ ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെടുകയും നിരവധി നേതാക്കള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

അതേസമയം ഇസ്രായേലിനെതിരെ ശക്തമായ പ്രത്യാക്രമണത്തിന് ഹമാസ് തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ജപ്പാനില്‍ ശക്തികുറഞ്ഞ സുനാമി
യു എസ് എയര്‍ലൈന്‍ മാപ്പ് പറഞ്ഞു
ലങ്കന്‍ സൈന്യം മുല്ലത്തീവിലേക്ക്
ഇന്ത്യന്‍ ഡോക്ടര്‍ക്ക് ബ്രിട്ടനില്‍ ബഹുമതി
കിളിനൊച്ചി പോയെന്ന് പുലികള്‍
ലങ്കന്‍ പോരാട്ടത്തിന്‍റെ നാള്‍‌വഴികള്‍