പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ജപ്പാനില്‍ ശക്തികുറഞ്ഞ സുനാമി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജപ്പാനില്‍ ശക്തികുറഞ്ഞ സുനാമി
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനമുണ്ടായി. തുടര്‍ന്ന് ജാപ്പാനില്‍ അത്ര ശക്തമല്ലാത്ത സുനാമിയുണ്ടായതായി റിപ്പോര്‍ട്ട്. സുനാമിയില്‍ ആളപായമില്ല. എന്നാല്‍ ഇന്തോനേഷ്യയിലെ ഭൂചലനത്തില്‍ നാലു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജപ്പാനിലെ സുനാമിത്തിരകള്‍ ശക്തി കുറഞ്ഞതായിരുന്നെങ്കിലും ശക്തമായ സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. 40 സെന്‍റിമീറ്റര്‍ വരെ ഉയരത്തില്‍ തിരകള്‍ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജപ്പാന്‍റെ തെക്ക് കിഴക്കന്‍ മേഖലകളിലാണ് സുനാമിത്തിരകള്‍ ഉണ്ടായത്.

ഇന്തോനേഷ്യയിലെ പാപുവ പ്രവിശ്യയിലാണ് റിക്ടര്‍ സ്കെയില്‍ 7.6 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നാലുപേര്‍ മരിക്കുകയും ഒട്ടേറെ കെട്ടിടങ്ങള്‍ തകരുകയും ചെയ്തു. ഭൂചലനത്തെ തുടര്‍ന്ന്‌ സുനാമി മുന്നറിയിപ്പുണ്ടായെങ്കിലും പിന്നീട്‌ അധികൃതര്‍ അത് പിന്‍‌വലിക്കുകയായിരുന്നു. പാകിസ്ഥാനിലും ചിലയിടങ്ങളില്‍ ഭൂചലനമുണ്ടായി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
യു എസ് എയര്‍ലൈന്‍ മാപ്പ് പറഞ്ഞു
ലങ്കന്‍ സൈന്യം മുല്ലത്തീവിലേക്ക്
ഇന്ത്യന്‍ ഡോക്ടര്‍ക്ക് ബ്രിട്ടനില്‍ ബഹുമതി
കിളിനൊച്ചി പോയെന്ന് പുലികള്‍
ലങ്കന്‍ പോരാട്ടത്തിന്‍റെ നാള്‍‌വഴികള്‍
ഭീകരരെ കൈമാറില്ലെന്ന് പാകിസ്ഥാന്‍