പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > യു എസ് എയര്‍ലൈന്‍ മാപ്പ് പറഞ്ഞു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
യു എസ് എയര്‍ലൈന്‍ മാപ്പ് പറഞ്ഞു
സംശയത്തിന്‍റെ പേരില്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിടപ്പെട്ട ഇന്ത്യന്‍ വംശജരായ അമേരിക്കന്‍ മുസ്ലീം കുടുംബത്തോട് വിമാനക്കമ്പനി ക്ഷമ ചോദിച്ചു.

വിര്‍ജിനിയയിലെ കാഷിഫ് ഇര്‍ഫാന്‍, സഹോദരന്‍ അത്തീഫ്, ഇരുവരുടെയും ഭാര്യമാര്‍, സഹോദരി, മൂന്ന് കുട്ടികള്‍ എന്നിവരാണ് വാഷിംഗ്ടണില്‍ നിന്ന് ഓര്‍ലാന്‍ഡോയിലേക്കുള്ള എയര്‍ട്രാന്‍ വിമാനത്തില്‍ നിന്ന് സംശയത്തിന്‍റെ പേരില്‍ ഇറക്കിവിടപ്പെട്ടത്. ഇവരുടെ സംസാരത്തില്‍ പന്തികേട് തോന്നിയ സഹയാത്രികര്‍ അധികൃതരെ അറിയിക്കുകയായിരുന്നു.

എന്നാല്‍ എഫ്ബിഐ നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ നിരപരാധികളാണെന്ന് തെളിഞ്ഞെങ്കിലും ഇവരെ വിമാനത്തില്‍ കയറാന്‍ വിമാനകമ്പനി അനുവദിച്ചില്ല. ഒടുവില്‍ ഇവര്‍ യു എസ് എയര്‍വെയ്സില്‍ യാത്ര ബുക്ക് ചെയ്യുകയായിരുന്നു. സംഭവത്തില്‍ പിന്നീട് ഖേദപ്രകടനം നടത്തിയ എയര്‍ലൈന്‍ ഇവരുടെ പണം റീഫണ്ട് ചെയ്യുമെന്നും വാഷിംഗ്ടണിലേക്ക് ഇവര്‍ക്ക് സൌജന്യ മടക്കയാത്ര അനുവദിക്കുമെന്നും പറഞ്ഞു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ലങ്കന്‍ സൈന്യം മുല്ലത്തീവിലേക്ക്
ഇന്ത്യന്‍ ഡോക്ടര്‍ക്ക് ബ്രിട്ടനില്‍ ബഹുമതി
കിളിനൊച്ചി പോയെന്ന് പുലികള്‍
ലങ്കന്‍ പോരാട്ടത്തിന്‍റെ നാള്‍‌വഴികള്‍
ഭീകരരെ കൈമാറില്ലെന്ന് പാകിസ്ഥാന്‍
ജനുവരി 27 വാഷിംഗ്ടണ്‍ ലോബി ദിനം