പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ഇന്ത്യന്‍ ഡോക്ടര്‍ക്ക് ബ്രിട്ടനില്‍ ബഹുമതി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ത്യന്‍ ഡോക്ടര്‍ക്ക് ബ്രിട്ടനില്‍ ബഹുമതി
ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ “മെമ്പര്‍ ഓഫ് ദ ബ്രിട്ടീഷ് എമ്പയര്‍” ബഹുമതി ലഭിച്ചു. സ്കോട്‌ലാന്‍ഡിലെ വിക്കില്‍ താമസിക്കുന്ന ഡോ പ്രദീപ് ദത്തയാണ് ഈ അപൂര്‍വ ബഹുമതിക്കര്‍ഹനായത്.

വളരെക്കാലമായി പുതുതലമുറയിലെ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി വരികയായിരുന്നു അദ്ദേഹം. വിദേശത്തുള്ള ഡോക്ടര്‍മാര്‍ക്ക് എഫ്‌ആര്‍‌സി‌എസ്, എം‌ആര്‍‌സി‌എസ് പരീക്ഷകള്‍ക്കുള്ള പരിശീലനം നല്‍കുന്നതിനായി ഒരു അധ്യാപന പരിശീലന പദ്ധതി ദത്ത ആവിഷ്കരിച്ചിട്ടുണ്ട്. ആയിരത്തിലധികം ഡോക്ടര്‍മാരാണ് ഇദ്ദേഹത്തിന്‍റെ കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇദ്ദേഹത്തിന്‍റെ സുഹൃത്തുക്കളിലധികവും.

ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഇന്ത്യയിലും സ്കോട്‌ലാന്‍ഡിലും പരിശീലന ക്ലാസുകള്‍ നടത്തുന്ന ദത്ത തന്‍റെ സമ്പാദ്യത്തിന്‍റെ വലിയൊരു ഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ചെലവിടുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കിളിനൊച്ചി പോയെന്ന് പുലികള്‍
ലങ്കന്‍ പോരാട്ടത്തിന്‍റെ നാള്‍‌വഴികള്‍
ഭീകരരെ കൈമാറില്ലെന്ന് പാകിസ്ഥാന്‍
ജനുവരി 27 വാഷിംഗ്ടണ്‍ ലോബി ദിനം
പാകിസ്ഥാനു മേല്‍ സമ്മര്‍ദ്ദമില്ല: ഖുറേഷി
പാക്: യു.എസ് മലക്കം മറിയുന്നു