തമിഴ് പുലികളുടെ രാഷ്ട്രീയ തലസ്ഥനമായ കിളിനൊച്ചി ശ്രീലങ്കന്‍ സൈന്യം പിടിച്ചെടുത്തതായി തമിഴ് പുലികള്‍ സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. തമിഴ് ക്യാമ്പില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കിളിനൊച്ചിയും പരിസര പ്രദേശങ്ങളും ലങ്കന്‍ സൈന്യം പിടിച്ചെടുത്ത് കഴിഞ്ഞു.
തമിഴ് പുലികള്‍ക്ക് ആധിപത്യമുള്ള പ്രദേശങ്ങള്‍ ലങ്കന്‍ സുരക്ഷാ സേന പിടിച്ചെടുത്ത് കഴിഞ്ഞതായി പ്രസിഡന്‍റ് മഹിന്ദ രാജപക്ഷേ പ്രഖ്യാപിച്ചിരുന്നു. കടുത്ത ചെറുത്തുനില്‍പ്പ് നടത്തിക്കൊണ്ടിരിക്കുകയാണ് പുലി സൈന്യമെന്ന് തമിഴ് പുലികളും അറിയിച്ചിരുന്നു. ലങ്കന്‍ സൈന്യത്തോട് ഏറ്റുമുട്ടാനാവാതെ പുലികള്‍ വടക്കുകിഴക്കന്‍ ശ്രീലങ്കയിലേക്ക് മാറിയതായാണ് റിപ്പോര്‍ട്ടുകള്‍.
“ശ്രീലങ്കന്‍ സൈന്യം കിളിനൊച്ചിയില്‍ പ്രവേശിച്ചു കഴിഞ്ഞു. ഇതു കാരണം തമിഴ് പുലികള്‍ക്ക് സ്വാധീനമുള്ള വടക്കുകിഴക്കന്‍ ശ്രീലങ്കയിലേക്ക് നീങ്ങിയിരിക്കുകയാണ് പുലി സൈന്യം ” - തമിഴ് പുലികളെ ഉദ്ധരിച്ചുകൊണ്ട് ഒരു എല്‍.ടി.ടി.ഇ. വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ശ്രീലങ്കന്‍ സൈന്യം കിളിനൊച്ചി പിടിച്ചെടുക്കുന്നത് ഇതാദ്യമല്ല. ലങ്കന്‍ സേന, 1996ല്‍ ഒരു മാസത്തോളം യുദ്ധം ചെയ്ത് പുലികളില്‍ നിന്ന് കിളിനൊച്ചി പിടിച്ചെടുത്തിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം 1998ല്‍ പുലികള്‍ കിളിനൊച്ചി തിരിച്ചുപിടിച്ചു.
ശ്രീലങ്ക, തമിഴ് പുലികള്‍, എല്‍.ടി.ടി.ഇ., യുദ്ധം തമിഴ് ഈഴം, ലങ്ക, സൈന്യം, സേന |