1995 - പ്രസിഡന്‍റ് ചന്ദ്രിക കുമാരതുംഗെ പുലികള്‍ക്കെതിരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. നാവികസേനയുടെ കപ്പല്‍ പുലികള്‍ റാഞ്ചിയതോടെ വീണ്ടും യുദ്ധം തുടങ്ങി. ജാഫ്നയുടെ നിയന്ത്രണം പുലികള്‍ക്ക് നഷ്ടപ്പെട്ടു. 1995 - 2001 - വടക്ക് കിഴക്കന്‍ മേഖലയില്‍ യുദ്ധം വ്യാപിക്കുന്നു. സെന്‍ട്രല്‍ ബാങ്കില്‍ ചാവേര്‍ ബോംബാക്രമണത്തില്‍ 100 പേര്‍ കൊല്ലപ്പെട്ടു. മറ്റൊരാക്രമണത്തില്‍ കുമാരതുംഗെയ്ക്ക് പരിക്കേറ്റു. 2002 - നോര്‍വേയുടെ മധ്യസ്ഥതയില്‍ വീണ്ടും വെടിനിര്‍ത്തല്‍. 2003 - സമാധാന ചര്‍ച്ചകള്‍ പുലികള്‍ തള്ളി. വെടിനിര്‍ത്തല്‍ ലംഘിച്ചു. 2004 - കിഴക്കന്‍ മേഖലയുടെ നിയന്ത്രണം വീണ്ടും പുലികളുടെ കയ്യിലായി. ഡിസംബറിലെ ഏഷ്യന്‍ സുനാമിയില്‍ 30000 ശ്രീലങ്കക്കാര്‍ കൊല്ലപ്പെട്ടു. 2005 - വിദേശകാര്യമന്ത്രിയെ പുലികള്‍ വധിച്ചു. പുലികളുടെ നിത്യശത്രു മഹീന്ദ്ര രാജപക്സെ പ്രസിഡന്‍റായി അധികാരമേറ്റു. 2006 - യുദ്ധത്തിന്‍റെ നാലാം ഘട്ടം തുടങ്ങി. ജനീവയില്‍ വച്ച് നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടു. 2007 - ജനുവരിയില്‍ പുലികളുടെ ശക്തികേന്ദ്രമായ ‘വകരായി‘ സൈന്യം പിടിച്ചെടുത്തു. കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് പുലികളെ തുടച്ചുനീക്കുമെന്ന് സര്‍ക്കാര്‍. 2008 - ഓഗസ്റ്റില്‍ സൈന്യം പുലികള്‍ക്കെതിരെ ശക്തമായ നീക്കങ്ങള്‍ ആരംഭിച്ചു. പ്രധാന കേന്ദ്രങ്ങളെല്ലാം സൈനിക നിയന്ത്രണത്തിലായി. കിളിനൊച്ചിക്ക് വളരെ അടുത്തെത്തിയതായി സൈന്യം പ്രഖ്യാപിച്ചു. 2009 - ജനുവരി രണ്ടിന് പുലികളുടെ ശക്തികേന്ദ്രമായ കിളിനൊച്ചി പിടിച്ചടക്കിയതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
|