പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ഭീകരരെ കൈമാറില്ലെന്ന് പാകിസ്ഥാന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഭീകരരെ കൈമാറില്ലെന്ന് പാകിസ്ഥാന്‍
മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് സംശയിക്കപ്പെടുന്ന ഭീകരരെ ഇന്ത്യയ്ക്ക് കൈമാറില്ലെന്നും ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറില്ലെന്നും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി പറഞ്ഞു.

കുറ്റവാളികളെ കൈമാറാന്‍ കരാറിന്‍റെ ആവശ്യമില്ലെന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയുടെ പ്രസ്താവനയെത്തുടര്‍ന്നാണ് പാക് മന്ത്രിയുടെ ഈ പ്രസ്താവന. അന്താരാഷ്ട്ര നിയമത്തിന് കീഴില്‍ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാന് ബാധ്യതയുണ്ടെന്ന് മുഖര്‍ജി പറഞ്ഞിരുന്നു.

എന്നാല്‍ മുംബൈ ആക്രമണത്തിന് പിന്നിലുള്ളവരെക്കുറിച്ച് പാകിസ്ഥാന്‍ സ്വന്തം നിലയില്‍ അന്വേഷിക്കുന്നുണ്ടെന്നും ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും താല്പര്യമനുസരിച്ചായിരിക്കും ഇവര്‍ക്കെതിരെ നടപടിയെന്നും മഹമ്മൂദ് ഖുറേഷി പറഞ്ഞു. ഭീകരവാദം ഇരു രാജ്യങ്ങളുടെയും പൊതു ശത്രുവാണെന്നും ഇതിനെതിരെ ഒന്നിച്ചുള്ള നീക്കമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ജനുവരി 27 വാഷിംഗ്ടണ്‍ ലോബി ദിനം
പാകിസ്ഥാനു മേല്‍ സമ്മര്‍ദ്ദമില്ല: ഖുറേഷി
പാക്: യു.എസ് മലക്കം മറിയുന്നു
കിളിനൊച്ചിയില്‍ ശ്രീലങ്കന്‍ സൈന്യം
ഐ എസ് ഐയുടെ മുഖം രക്ഷിക്കാന്‍ നീക്കം
ആണവ നിലയങ്ങളുടെ പട്ടിക കൈമാറി