മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാനോട് ആവശ്യപ്പെടാന്‍ അമേരിക്കയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താനായി ഒരു കൂട്ടം ഇന്ത്യന്‍-അമേരിക്കക്കാര്‍ ജനുവരി 27 'വാഷിംഗ്ടണ്‍ ലോബി ദിന'മായി ആചരിക്കും.
മുംബൈ ആക്രമണത്തിനിരയായവര്‍ക്കും പാകിസ്ഥാനിലേതടക്കമുള്ള ഭീകര സംഘടനകള്‍ക്കെതിരെ ഇന്ത്യയുടെയും അമേരിക്കയുടേയും നേതൃത്വത്തിലുള്ള പോരാട്ടത്തിനും ഇന്ത്യന്‍ വംശജരുള്‍പ്പെടെയുള്ള എല്ലാ അമേരിക്കക്കാരുടെയും പിന്തുണ യു എസ് കോണ്‍ഗ്രസിലെ അംഗങ്ങളെ അറിയിക്കുകയാണ് ദിനാചരണത്തിന്റെ ലക്‍ഷ്യമെന്ന് യു എസ്-ഇന്ത്യ രാഷ്ട്രീയ പ്രവര്‍ത്തന സമിതി (യുഎസ്‌ഐഎന്‍പിഎസി) ചെയര്‍മാന്‍ സന്‍ജയ് പുരി അറിയിച്ചു.
അമേരിക്കയില്‍ ഒരു ദേശീയ കര്‍മ്മ സേനയ്ക്ക് രൂപം നല്‍കാന്‍ യുഎസ്‌ഐഎന്‍പിഎസി അടക്കമുള്ള ധാരാളം ഇന്ത്യന്‍ അമേരിക്കന്‍ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. മുംബൈ ഭീകരാക്രമണ വിഷയത്തില്‍ അമേരിക്കയ്ക്ക് ഇന്ത്യയുടെ പിന്തുണ അറിയിക്കുകയാണ് കര്‍മ്മസേനയുടെ ലക്‍ഷ്യം. |