പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > പാകിസ്ഥാനു മേല്‍ സമ്മര്‍ദ്ദമില്ല: ഖുറേഷി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പാകിസ്ഥാനു മേല്‍ സമ്മര്‍ദ്ദമില്ല: ഖുറേഷി
പാകിസ്ഥാനുമേല്‍ യാതൊരുതരത്തിലുമുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദവുമില്ലെന്ന് പാക് വിദേശ കാര്യമന്ത്രി ഷാ മഹ‌മൂദ് ഖുറേഷി പറഞ്ഞു. പാകിസ്ഥാനും ഇന്ത്യക്കുമിടയിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ജിയോ ന്യൂസ് ചാ‍നലിനനുവദിച്ച ഒരു അഭിമുഖത്തില്‍ ഖുറേഷി പറഞ്ഞു.

എന്നാല്‍ മുംബൈ ഭീകരാക്രമണത്തിന് പദ്ധതിയിട്ടത് തങ്ങളാണെന്ന് പാക്ക് സൈന്യത്തിന്‍റെ പിടിയിലായ ലഷ്കര്‍ ഭീകരര്‍ സമ്മതിച്ചതായി വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന വാര്‍ത്തയെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായതായി ഖുറേഷി സമ്മതിച്ചു.

മുംബൈ ആക്രമണത്തിന് പദ്ധതിയിട്ടത് തങ്ങളുടെ നേതൃത്വത്തിലാണെന്ന് പിടിയിലായ ലഷ്കര്‍ ഭീകരര്‍ സരാര്‍ ഷാ, സകീര്‍-ഉര്‍-റഹ്‌മാന്‍ എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയതായി വാള്‍ സ്ട്രീറ്റ് ജേണല്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കറാച്ചിയില്‍ ഇവര്‍ പരിശീലനം നേടിയതായും റിപ്പോര്‍ട്ടിലുണ്ട്. പുതിയ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് പാക്കിസ്ഥാനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം കൂടിയതായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് പാക് മന്ത്രിയുടെ ഈ പ്രസ്താവന.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പാക്: യു.എസ് മലക്കം മറിയുന്നു
കിളിനൊച്ചിയില്‍ ശ്രീലങ്കന്‍ സൈന്യം
ഐ എസ് ഐയുടെ മുഖം രക്ഷിക്കാന്‍ നീക്കം
ആണവ നിലയങ്ങളുടെ പട്ടിക കൈമാറി
ഒബാമയ്ക്ക് താല്‍‌ക്കാലിക ഭവനം
ലഷ്കര്‍ ഭീകരന്‍ കുറ്റം സമ്മതിച്ചു