പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > കിളിനൊച്ചിയില്‍ ശ്രീലങ്കന്‍ സൈന്യം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കിളിനൊച്ചിയില്‍ ശ്രീലങ്കന്‍ സൈന്യം
തമിഴ് പുലികളുടെ രാഷ്ട്രീയ ആസ്ഥാനമായ കിളിനൊച്ചിയിലേക്ക് ശ്രീലങ്കന്‍ സൈന്യം ഇരച്ചു കയറിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. കിളിനൊച്ചിക്കരികിലുള്ള ഇറനാമാട്‌, പരന്തന്‍ ടൗണ്‍ എന്നീ സ്ഥലങ്ങള്‍ ഇപ്പോള്‍ തന്നെ ശ്രീലങ്കന്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ്.

രണ്ട് ദിവസത്തിനകം കിളിനൊച്ചി പിടിച്ചെടുക്കുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. ശ്രീലങ്കന്‍ കരസേനയും വ്യോമ നാവികസേനകളും രൂക്ഷമായ പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തമിഴ് പുലികള്‍ ചെറുത്തുനില്‍‌പ്പിന് ശ്രമിക്കുന്നുണ്ട്. എന്നാന്‍ അംഗബലത്തില്‍ കുറവായ അവര്‍ക്ക് കാര്യമായൊന്നും ചെയ്യാനാവുന്നില്ല.

കിളിനൊച്ചി പിടിച്ചെടുക്കാന്‍ സൈന്യം നടത്തുന്ന യുദ്ധത്തില്‍ 50 തമിഴ് പുലികളെ വധിച്ചുവെന്ന് സൈന്യം അറിയിച്ചു.

ശ്രീലങ്കന്‍ സൈന്യം നടത്തുന്ന നരനായാട്ട് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയെ ഇതിനായി ശ്രീലങ്കയിലേക്ക് അയയ്ക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം ഇത് സംബന്ധിച്ച് അനുഭാവപൂര്‍ണ്ണമായ നിലപാട് എടുക്കുമെന്ന് പ്രധാനമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍‌കിയിട്ടുമുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഐ എസ് ഐയുടെ മുഖം രക്ഷിക്കാന്‍ നീക്കം
ആണവ നിലയങ്ങളുടെ പട്ടിക കൈമാറി
ഒബാമയ്ക്ക് താല്‍‌ക്കാലിക ഭവനം
ലഷ്കര്‍ ഭീകരന്‍ കുറ്റം സമ്മതിച്ചു
കിളിനൊച്ചിക്കടുത്ത് ലങ്കന്‍ സൈന്യം
ഭീകര സംഘടനകള്‍ 35: ഇസ്രയേല്‍