പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ഭീകരന്‍ പാക് പൌരനാവാം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഭീകരന്‍ പാക് പൌരനാവാം
മുംബൈയിലെ താജ്, ട്രൈഡന്റ് ഹോട്ടലുകള്‍ പിടിച്ചടക്കി, ഒട്ടേറെപ്പേരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തില്‍ പിടിക്കപ്പെട്ട അജ്‌മസ് കസബ് പാകിസ്ഥാന്‍ പൌരനാവാം എന്ന് പാകിസ്ഥാന്‍ ഔദ്യോഗികമായി പ്രസ്താവിച്ചു. മുംബൈ ആക്രമണം നടത്തിയ ഭീകരര്‍ പാകിസ്ഥാനികളല്ലെന്നാണ് പാക് സര്‍ക്കാര്‍ ഇതുവരെയും പറഞ്ഞിരുന്നത്.

പാകിസ്താന്‍ സുരക്ഷാ ഉപദേഷ്ടാവ്‌ മഹമൂദ്‌ അല്‍ ദുരാനിയാണ് ഈ പ്രസ്താവന നടത്തിയത്. സി.എന്‍.എന്‍-ഐ.ബി.എന്‍ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇക്കാര്യത്തില്‍ മതിയായ തെളിവുകള്‍ ഒന്നുമില്ലെങ്കിലും അജ്‌മല്‍ പാകിസ്ഥാന്‍ പൌരനായിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ദുരാനി പറഞ്ഞത്.

മുംബൈ ആക്രമണം കഴിഞ്ഞയുടന്‍ ഭീകരവാദികള്‍ എല്ലാവരും പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. പിടിയിലായ അജ്‌മല്‍ പാകിസ്ഥാന്‍ പൌരനാണെന്ന് കാണിക്കുന്ന തെളിവുകളും ഇന്ത്യ അന്താരാഷ്ട്രസമൂഹത്തിന് മുന്നില്‍ വച്ചിരുന്നു. അപ്പോഴൊക്കെ ഇക്കാര്യം നിഷേധിച്ച പാകിസ്ഥാന്‍ ഇപ്പോള്‍ കളം മാറ്റിച്ചവിട്ടുന്നത് അന്താരാഷ്ട്രസമൂഹത്തിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെയാണെന്ന് നിരീക്ഷിക്കപ്പെടുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
റഷ്യയും ചൈനയും ആശങ്ക പ്രകടിപ്പിച്ചു
സംഘര്‍ഷം കുറയ്ക്കാന്‍ ഇന്ത്യ ശ്രമിക്കണം
സഖ്യസേനയെ സഹായിക്കില്ലെന്ന് പാക്
പെയ്‌ലിന് ഇനി മുത്തശ്ശിച്ചിരി
കോടതിയിലെത്താനുള്ള ആവശ്യം നിരാകരിച്ചു
അവാമി ലീഗ് അധികാരത്തിലേക്ക്