പ്രശസ്ത ഇന്ത്യന്‍ സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന് ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍. ബ്രിട്ടീഷ് സംവിധായകനായ ഡാനി ബോയ്ലെസിന്‍റെ ‘സ്ലംഡോഗ് മില്ലിനയര്‍’ എന്ന ചിത്രത്തിലെ സംഗീതത്തിനാണ് റഹ്മാന് നോമിനേഷന്‍ ലഭിച്ചത്.
തെരുവിലെ അനാഥ ബാലന് ടെലിവിഷനിലെ റിയാലിറ്റി ഷോയില്‍ കോടികള്‍ ലഭിക്കുന്നതാണ് ‘സ്ലംഡോഗ് മില്ലിയനയര്‍’ എന്ന സിനിമയുടെ ഇതിവൃത്തം. മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ എന്നിവയ്ക്കും ഈ സിനിമയ്ക്ക് അവാര്‍ഡ് ലഭിച്ചു.
കേറ്റ് വിന്‍സ്‌ലറ്റ്, ആഞ്ജലീന ജുലി എന്നിവര്‍ക്ക് മികച്ച അഭിനേതാക്കള്‍ക്ക് ഉള്ള നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. കേറ്റ് വിന്‍സ്ലറ്റിന് ‘റവലൂഷണറി റോഡ്’ എന്ന സിനിമയിലെ അഭിനയത്തിനും ആഞ്ജലീന ജൂലിക്ക് ‘ദി ചലഞ്ചിംഗ്’എന്ന ചിത്രത്തിലെ അഭിനയത്തിനുമാണ് മികച്ച നടിക്കുള്ള നോമിനേഷന്‍ ലഭിച്ചത്.
‘ദി സ്ട്രേഞ്ച് കേസ് ഓഫ് ബഞ്ചമിന്‍ ബട്ടണ്‍’ എന്ന സിനിമയിലെ അഭിനയത്തിന് ബ്രാഡ് പിറ്റ്, ഫ്രോസ്റ്റ് നിക്സ്ണ്‍ എന്നിവര്‍ക്ക് അഞ്ച് വീതം ഗോള്‍ഡണ്‍ ഗ്ലോബ് നോമിനേഷനുകള്‍ ലഭിച്ചിട്ടുണ്ട്. ‘ദി സ്ട്രേഞ്ച് കേസ് ’ എന്ന ചിത്രത്തിലെ അഭിനയത്തിന് പിറ്റിന് മികച്ച നടനുള്ള നോമിനേഷന്‍ ലഭിച്ചപ്പോള്‍ ലിയാനാഡോ ഡികാര്‍പിയോയ്ക്ക് റവലൂഷണറി റോഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള നോമിനേഷന്‍ ലഭിച്ചത്.
|