പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന ലഷ്കര്‍ ഇ തൊയ്ബയ്ക്ക് ആ രാജ്യത്തെ ചാര സംഘടനയുടെ സഹായമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. പാക് ചാര സംഘടനയായ ഐ എസ് ഐ രഹസ്യാന്വേഷണ വിവരങ്ങള്‍ ലഷകറുമായി പങ്ക് വയ്ക്കുന്നുണ്ടെന്നും വാര്‍ത്തയുണ്ട്.
മുംബൈയിലെ ഭീകരാക്രമണത്തിന് പിന്നിലും ലഷ്കര്‍ ഇ തൊയ്ബയ്ക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷങ്ങളില്‍ ലഷ്കര്‍ കൂടുതല്‍ ശക്തിയാജ്ജിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ രഹസ്യന്വേഷണ, ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭീകര പരിശീലനത്തിനും ധനശേഖരണത്തിനും ഐ എസ് ഐ ലഷ്കറിനെ സഹായിക്കുന്നുണ്ട്. മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്കറാണെന്നതിന് ഇതുവരെ ശക്തമായ തെളിവുകള്‍ ലഭ്യമായിട്ടിലെങ്കിലും ഐ എസ് ഐയും ഭീകരസംഘടനയും തമ്മിലുളള ബന്ധം യാഥാര്‍ത്ഥ്യമാണെന്നാണ് അമേരിക്കന്‍ അധികൃതര്‍ വെളിപ്പെടുത്തുന്നത്.
ലഷ്കറിന്‍റെ മുതിര്‍ന്ന കമാന്‍ഡറായ സരാര്‍ ഷാ ആണ് ഐ എസ് ഐയുമായി കൂടുതലും ഇടപെടുന്നതാണെന്നാണ് കരുതുന്നത്. മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രധാന പങ്ക് വഹിച്ചത് ഇയാളാണെന്നും കരുതുന്നതായി പേര് വെളിപ്പെടുത്താത്ത ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. |