പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > പാക്: ആക്രമണങ്ങളില്‍ 26 മരണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പാക്: ആക്രമണങ്ങളില്‍ 26 മരണം
പാകിസ്ഥാനില്‍ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയില്‍ ഉണ്ടായ രണ്ട് അക്രമണങ്ങളില്‍ കുറഞ്ഞത് 26 പേര്‍ കൊല്ലപ്പെട്ടു. തൊണ്ണൂറ്റി അഞ്ചിലേറെ പരിക്കേറ്റു.

ഷിയാ‍കളെ ലക്‍ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയത്. പെഷവാറില്‍ ഒരു ഷിയാ പ്രാര്‍ത്ഥനാ ഹാളിന് സമീപം ഒരു വാഹനത്തില്‍ വച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

സ്ഫോടനത്തിന്‍റെ ശബ്ദം ഏഴ് കിലോമീറ്റര്‍ അകലെ വരെ കേള്‍ക്കുകയുണ്ടായി. സ്ഫോടനത്തിന് പിന്നാലെ തീ പിടിത്തം ഉണ്ടായതും അന്തരീക്ഷം കൂടുതല്‍ ഭയാനകമാക്കി.

സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. നേരത്തേ, വടക്ക് പടിഞ്ഞാറന്‍ ഗോത്ര മേഖലയിലെ ഔരക്സയിയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ ആറ് ഗോത്ര വിഭാഗക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മുംബൈ: പങ്കില്ലെന്ന് ലഷ്കര്‍
ഇടിച്ച് തെറിപ്പിച്ചത് ഈശ്വരന്‍ പറഞ്ഞിട്ട്
ജയിലില്‍ സെല്‍‌ഫോണ്‍ കണ്ടെത്താന്‍ നായ
സിംബാവെയില്‍ അതിസാര ഭീഷണി
യു എസുമായി ചര്‍ച്ചയ്ക്ക് കാസ്ട്രോ
യു കെ പൌരത്വം ലഭിക്കാന്‍ ഇംഗ്ലീഷ് വേണം