ബ്രിട്ടീഷ് കൊളംബിയയുടെ വിദൂര ദ്വീപുകളിലൊന്നിന്‍റെ തെക്കന്‍ തീരത്ത് വിമാനം തകര്‍ന്നുവീണ് ഏഴ് പേര്‍ മരിച്ചു.
വിമാനത്തിലുണ്ടായിരുന്ന എട്ടു പേരില്‍ ഏഴു പേരും മരിച്ചതായി സുരക്ഷാ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു. ഓഗസ്റ്റിനു ശേഷം ഇവിടെയുണ്ടാവുന്ന രണ്ടാമത്തെ വിമാനാപകടമാണിത്.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടയാളെ തോര്‍മാന്‍ബി ദ്വീപിലെ ബീച്ചില്‍ നിന്നും പിന്നീട് കനേഡിയ കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ കണ്ടെത്തുകയായിരുന്നു.
രക്ഷപ്പെട്ടയാള്‍ വിമാനത്തിലെ യാത്രക്കാനാണെന്ന് വിമാന കമ്പനിയായ പസഫിക് കോസ്റ്റല്‍ എയര്‍ലൈന്‍സ് വൈസ് പ്രസിഡന്‍റ് സ്പെന്‍സര്‍ സ്മിത്ത് പറഞ്ഞു. പരിചയ സമ്പന്നനായ പൈലറ്റും മരിച്ചവരില്‍ പെടുന്നു.
|