സംഗീതം ഇഷ്ടപ്പെടാത്തവരുണ്ടോ. ഒരു നേരമ്പോക്കായെങ്കിലും സംഗീതത്തെ ഇഷ്ടപ്പെടാത്തവരുണ്ടാകില്ല.
അടുത്തിടെ നടന്ന പഠന പ്രകാരം ഒരു വ്യക്തിക്ക് ഇഷ്ടപ്പെടുന്ന സംഗീതം കേള്‍ക്കുന്നത് അയാളുടെ ഹൃദയത്തിന് ഉത്തേജനം നല്‍കുമെന്ന് വെളിപ്പെട്ടു . ബാള്‍ട്ടിമോറിലെ മേരിലാന്‍ഡ് സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്.
സംഗീതം രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ ആരോഗ്യകരമയി ബാധിക്കുന്നു. ഇഷ്ടപ്പെട്ട സംഗീതം കേള്‍ക്കുന്നത് സന്തോഷം ഉണ്ടാക്കുകയും ഇത് രക്തക്കുഴലുകളുടെ ഉള്ളിലെ കലകള്‍ വികസിക്കാന്‍ ഇടയാക്കുകയും രക്തചംക്രമണം കൂടുതല്‍ നന്നായി നടക്കാന്‍ ഇടയാക്കുകയും ചെയ്യും.
നേരത്തേ, പൊട്ടിച്ചിരി ഹൃദയത്തിന് നല്ലതാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കൂടുതല്‍ പഠനം നടത്തിയത്.
ഓരോ സംഗീതത്തോടും ഓരോ വ്യക്തിയും പ്രതികരിക്കുന്നത് വ്യത്യസ്തമായാണ്. ഇതേ തുടര്‍ന്ന് ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട സംഗീതം തെരഞ്ഞെടുക്കാന്‍ ഗവേഷകര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഗവേഷണം. |