ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് വികസ്വര രാജ്യങ്ങളെ സംരക്ഷിക്കുന്ന നടപടികള്‍ ജി 20 ഉച്ചകോടിയില്‍ ഉണ്ടാകുന്നതിന് ശ്രമം നടത്തുമെന്ന് യു എന്‍ സെക്രട്ടറി ജനറാല്‍ ബാന്‍ കി മൂണ്‍. ജി 20 ഉച്ചകോടിയിലേക്ക് ക്ഷണിക്കപ്പെടുന്ന ആദ്യ യു എന്‍ സെക്രട്ടറി ജനറലാണ് മൂണ്‍.ആഗോള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ എടുക്കുന്ന ഏത് നടപടികളെയും ഞാന്‍ സ്വാഗതം ചെയ്യും. ധനകാര്യ സ്ഥാപനങ്ങളുടെ അടിസ്ഥാന ഘടന നവീകരിക്കുന്നതിനെയും സ്വാഗതം ചെയ്യും. എന്നാല്‍, ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് വികസ്വര രാജ്യങ്ങളെ കരകയറ്റുന്ന നടപടികള്‍ ഉണ്ടാവുന്നതിനാണ് ഞാന്‍ മുന്‍ഗണന നല്‍കുക- മൂണ്‍ പറഞ്ഞു.സാമ്പത്തിക സ്ഥാപനങ്ങളെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയമെടുക്കും. ഇതില്‍ യു എന്‍ സജീവമായി പങ്കെടുക്കുമെന്നും മൂണ്‍ വെളിപ്പെടുത്തി.എന്നാല്‍, നിലവില്‍ യു എന്നിന്‍റെ വികസന ലക്‍ഷ്യങ്ങള്‍ സാക്ഷാത്കരിക്കുക ആവശ്യമാണെന്ന് മൂണ്‍ പറഞ്ഞു. കാലവസ്ഥാ വ്യതിയാനം , ഭക്‍ഷ്യ പ്രതിസന്ധി,വികസനത്തിനായുള്ള പണം കണ്ടെത്തുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മൂണ്‍ അഭിപ്രായപ്പെട്ടു. |