പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ഒമറിന്‍റെ അപേക്ഷ നിരസിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒമറിന്‍റെ അപേക്ഷ നിരസിച്ചു
അല്‍ ക്വൊയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍റെ മകന്‍ ഒമറിന്‍റെ രാഷ്ട്രിയാഭയത്തിനുള്ള അപേക്ഷ സ്പെയിന്‍ നിരസിച്ചു. രാഷ്ട്രീയാഭയത്തിനുള്ള മാനദണ്ഡങ്ങള്‍ ഒമര്‍ പാലിക്കാത്തതിനാലാണ് അപേക്ഷ നിരസിച്ചത്.

ഈ ആഴ്ച ആദ്യമാണ് ഒമര്‍ ഒസാമ ബിന്‍ ലാദന്‍ സ്പെയിനിലേക്ക് പറന്നത്. സ്പെയിന്‍ തലസ്ഥാനമായുഅ മാഡ്രിഡിലെ ബരജസ് വിമാനത്താവലത്തിലെ പ്രത്യേക മേഖലയിലാണ് അദ്ദേഹം ഇപ്പോള്‍ തങ്ങുന്നത്. അപേക്ഷ തള്ളിയതിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ ഒമറിന് 24 മണിക്കൂര്‍ സമയമനുവദിച്ചിട്ടുണ്ട്.

ഒമര്‍ എന്തിനാണ് സ്പെയിനില്‍ രാ‍ഷ്രീയാഭയം തേടിയതെന്ന് വ്യക്തമായിട്ടില്ല . ഈജിപ്തിലാണ് ലോഹ വ്യാപാരിയായ ഈ ഇരുപത്തിഏഴുകാരന്‍ താമസിക്കുന്നത്. രാഷ്ട്രീയാഭയം നല്‍കുന്നതിന് മുന്‍പ് യു എന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ അഭിപ്രായം സ്പെയിന്‍ തേടാറുണ്ട്. ഈ ഏജന്‍സിയും ഒമറിന് അനുകൂലമായി ശുപാര്‍ശ നല്‍കിയില്ലെന്നാണ് സൂചന.

ബ്രിട്ടനില്‍ നിന്നുള്ള 52കാരിയെ വിവാഹം ചെയ്ത ഒമര്‍ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. ഒമറിനെ വിവാഹം ചെയ്ത ശേഷം ജേന്‍ ഫെലിക്സ് ബ്രൌണ്‍ എന്ന ഇവര്‍ സൈന അത്സബ എന്ന് പേര് മാറ്റിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
രക്ഷകര്‍ത്താക്കളെ ജയിലിലാക്കി സെബ പോയി
മധുവിധു രണ്ടര വര്‍ഷം
ബലാത്സംഗം ചെയ്ത ആളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു
മൈക്കല്‍ ക്രിക്ടണ്‍ അന്തരിച്ചു
ഒബാമ: ലോകം പ്രതീക്ഷയോടെ
ഭൂട്ടാനില്‍ പുതിയ രാജാവ് അധികാരമേറ്റു