തന്നെ ബലാത്സംഗം ചെയ്ത യുവാവിനെ യുവതി കാറില്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. നൂസിലന്‍ഡിലാണ് സംഭവം. ബലാത്സംഗത്തിന് ശേഷം യുവാവ് കാറില്‍ കിടന്ന് ഉറങ്ങിയപ്പോഴാണ് യുവതി ഇത് ചെയ്തത്.
വിപുല്‍ ശര്‍മ്മ(22) കുറ്റക്കാരനാണെന്ന് ഓക്‍ലന്‍ഡ് കോടതി കണ്ടെത്തുകയുണ്ടായി. തട്ടിക്കൊണ്ട് പോകല്‍ ബലാത്സംഗം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരുന്നത്.
ഓക്‍ലന്‍ഡിലെ ബാറില്‍ വച്ച് ആണ് വിപുല്‍ ശര്‍മ്മ യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് കാറില്‍ ഒരു പാര്‍ക്കിലേക്ക് കൊണ്ടു പോയ യുവതിയെ ഇയാള്‍ കാറിന്‍റെ പിന്‍സീറ്റില്‍ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
ബലാത്സംഗത്തിന് ശേഷം ശര്‍മ്മ യുവതിയോട് കാര്‍ ഡ്രൈവ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ട് ഉറക്കത്തിലേക്ക് വഴുതിവീഴുകയായിരുന്നു. തുടര്‍ന്‍ യുവതി കാര്‍ ഓക്‍ലന്‍ഡ് പൊലീസ് സ്റ്റേഷനിലേക്ക് വിടുകയായിരുന്നു. പൊലീസ് ഇയാളെ കയ്യോടെ പിടികുടുകയും ചെയ്തു. |