ഭൂട്ടാനില്‍ ജിഗ്മി ഖെസര്‍ നംഗെല്‍ വാങ്ചുക് പുതിയ രാജാവായി അധികാരമേറ്റു.ഇരുപത്തി എട്ട്‌കാരനായ ജിഗ്മി ഖെസര്‍ നംഗെല്‍ വാങ്ചുക് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രാജാവാണ്.
രാജ്യത്തെ പരമ്പരാഗത ചടങ്ങുകളോടെ ആയിരുന്നു പട്ടാഭിഷേകം നടന്നത്. പെരുമ്പറകള്‍ മുഴങ്ങുകയും ബുദ്ധമത സ്തോത്രങ്ങള്‍ അലയടിക്കുകയും ചെയ്ത അന്തരീക്ഷത്തില്‍ ആയിരുന്നു പുതിയ രാജാവിന്‍റെ പട്ടാഭിഷേകം.
താസിചോഡോങ് കോട്ടയിലായിലായിരുന്നു ചടങ്ങുകള്‍. ഭൂട്ടാന്‍ സര്‍ക്കാരിന്‍റെ ആസ്ഥാനമാണിവിടം. രാജാവായിരുന്ന ജിഗ്മി സിങ്യെ വാങ്ചുക് തന്‍റെ മൂത്ത പുത്രനായ ജിഗ്മി ഖെസെര്‍ നംഗെല്‍ വാങ്ചുകിന് കിരീടം കൈമാറുകയായിരുന്നു.
പട്ടാഭിഷേക ചടങ്ങില്‍ വിദേശ രാജ്യങ്ങളിലെ നിരവധി നേതാക്കള്‍ പങ്കെടുത്തു. ഇന്ത്യയില്‍ നിന്ന് പ്രസിഡന്‍റ് പ്രതിഭാ പട്ടേലും കോണ്‍ഗസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും പങ്കെടുത്തു. |