പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > മൈക്കല്‍ ജാക്സണ്‍ മടങ്ങിവരുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മൈക്കല്‍ ജാക്സണ്‍ മടങ്ങിവരുന്നു
ഒരു ലോകപര്യടനത്തിലൂടെ മടങ്ങിവരവിന് തയ്യാറെടുക്കുകയാണെന്ന് പോപ് ചക്രവര്‍ത്തി മൈക്കിള്‍ ജാക്സണ്‍.

കുടുംബവുമായി വീണ്ടും ഒത്തുചേരാന്‍ ജാക്സണ്‍ തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇടെയാണ് പോപ് സംഗീത രംഗത്തേക്ക് മടങ്ങിവരാനുള്ള തീരുമാനം ജാക്സന്‍ തന്നെ വ്യക്തമാക്കിയത്. 2005ല്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തേ തുടര്‍ന്നാണ് ജാക്സന്‍റെ സംഗീതത്തിന്‍റെ താ‍ളം പിഴച്ചത്.

വിചാരണക്കു ശേഷം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെങ്കിലും പഴയ താളം വീണ്ടെടുക്കാനോ സജീവമാകാനോ അദ്ദേഹത്തിനു കഴിഞ്ഞില്ല. തന്‍റെ ആരാധകര്‍ക്ക് പുതിയതായി എന്തെങ്കിലും സമ്മാനിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ജാക്സന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

“എന്‍റെ സഹോദരന്മാര്‍ക്കും സഹോദരികള്‍ക്കും എന്‍റെ എല്ലാ സ്നേഹവും പിന്തുണയുമുണ്ട്. എന്നാല്‍ അവരോടൊപ്പം ടൂര്‍ നടത്താന്‍ എനിക്ക് പദ്ധതിയൊന്നുമില്ല. പുതിയ പദ്ധതികള്‍ക്കായി സ്റ്റുഡിയോയിലാണ് ഞാനിപ്പോള്‍. അവ എന്‍റെ ആരാധകരുമായി എത്രയും വേഗം പങ്കുവയ്ക്കാനാണ് ശ്രമം. -ജാക്സണ്‍ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കിം ജോംഗിന്‍റെ ചിത്രം പുറത്തുവിട്ടു
ജൂലിയുടെ ചിത്രവും കുടുംബകലഹവും
യുഎസിന് കൊറിയന്‍ മുന്നറിയിപ്പ്
ബന്ദികളെ കൊല്ലില്ല: കാമറൂണ്‍ വിമതര്‍
ഒബാമ ശരീരം നന്നാക്കണം: ഷ്വാസ്നെര്‍
‘സദ്ദാമിനെ കൊന്നിട്ടും കുത്തി’