സദ്ദാമിനെ തൂക്കിലേറ്റി കൊന്ന ശേഷം മൃതദേഹത്തില്‍ ആറ് തവണ കുത്തി പരുക്കേല്‍പ്പിച്ചിരുന്നു എന്ന് വെളിപ്പെടുത്തല്‍. സദ്ദാം ഹുസൈന്‍റെ ശവക്കല്ലറയുടെ സൂക്ഷിപ്പുകാരില്‍ പ്രധാനിയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
തലാല്‍ മിസ്രാബ് എന്നയാളാണ് സദ്ദാമിന്‍റെ മൃതദേഹം വികൃതമാക്കിയിരുന്നു എന്ന് വെളിപ്പെടുത്തുന്നത്. ഇയാള്‍ സദ്ദാമിന്‍റെ ശവസംസ്കാരത്തിലും സഹായി ആയിരുന്നു.
സദ്ദാമിന്‍റെ ശവ ശരീരത്തില്‍ ആകെ ആറ് മുറിവുകളുണ്ടായിരുന്നു, നാലെണ്ണം മുമ്പിലും രണ്ടെണ്ണം പിന്നിലും. സദ്ദാം ഹുസൈന്‍റെ മുഖത്തും പരുക്കുകള്‍ ഉണ്ടായിരുന്നു എന്നും മിസ്രാബ് പറയുന്നു.
സദ്ദാമിനെ വധിച്ച 2006 ഡിസംബര്‍ 30 ന് പുലര്‍ച്ചെ ശവസംസ്കാരത്തിനെത്തിയ മൂന്നോറോളം ആളുകളും സദ്ദാമിന്‍റെ ശവശരീരത്തില്‍ കുത്തി മുറിവേല്‍പ്പിച്ചിരുന്നത് കണ്ടു എന്നും മിസ്രാബ് അവകാശപ്പെടുന്നു. എന്നാല്‍, സദ്ദാമിന്‍റെ ഗോത്രത്തിലെ പ്രമുഖനായ അലി-അല്‍ നെദായും ഇറാഖ് സര്‍ക്കാരും ഈ ആരോപണം തള്ളിക്കളഞ്ഞു.
വടക്കന്‍ ബാഗ്ദാദില്‍, സദ്ദാം തന്‍റെ കുട്ടിക്കാലം ചെലവഴിച്ച അല്‍-അവ്‌ജ എന്ന ചെറുഗ്രാമത്തിലുള്ള വിശാലമായ ഹാളിലാണ് സദ്ദാമിന്‍റെ കബര്‍.
|