അമേരിക്കയുമായി ബന്ധം വഷളായി നില്‍ക്കെ റഷ്യ അഞ്ച് മിസൈലുകള്‍ പരീക്ഷിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടക്കുന്ന സൈനിക അഭ്യാസങ്ങളുടെ ഭാഗമായാണിത്.
ബാരന്‍റ്സ് കടലിലെ ആണവ അന്തര്‍വാഹിനിയില്‍ നിന്ന് നടത്തിയ പരിക്ഷണം റഷ്യന്‍ പ്രസിഡന്‍റ് ദിമിത്രി മെദ്‌വെദേവ് വീക്ഷിക്കുകയുണ്ടായി. പരീക്ഷണം വിജയമായതിനെ തുടര്‍ന്ന് ആഹ്ലാദം പ്രകടിപ്പിച്ച അദ്ദേഹം റഷ്യയുടെ മിസൈല്‍ പ്രതിരോധ കവചം കുറ്റമറ്റതാണെന്ന് അഭിപ്രായപ്പെട്ടു.
സേനയെ ശക്തമാക്കുന്നതിനുളള നടപടികള്‍ ഇനിയും തുടരും പുതിയ ആയുധങ്ങളും മറ്റും ഇനിയും സേനയ്ക്ക് ലഭ്യമാക്കും- മെദ്‌വെദേവ് പറഞ്ഞു.
ജോര്‍ജ്ജിയയില്‍ റഷ്യ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് അമേരിക്ക-റഷ്യ ബന്ധം ഉലഞ്ഞിരിക്കുകയാണ്. പോളണ്ടിലും ചെക് റിപ്പബ്ലിക്കിലും അമേരിക്ക മിസൈല്‍ പ്രതിരോധ കവചം സ്ഥാപിക്കുന്നതിലും റഷ്യ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. |