അമേരിക്കയേയും ഒപ്പം ലോകത്തേയും മൊത്തം കുഴപ്പത്തിലാക്കിയിരിക്കുന്ന സാമ്പത്തിക മാന്ദ്യം അമേരിക്കക്കാരെ കടുത്ത സമ്മര്‍ദ്ദത്തില്‍ ആക്കിയിരിക്കുകയാണെന്ന് പഠനങ്ങള്‍ പറയുന്നു.
ഓഹരിവിപണിയും തൊഴില്‍ മേഖലയും പിന്നിട്ട് ശരാശരി അമേരിക്കക്കാരുടെ ജീവിതത്തെ മാന്ദ്യം സമ്മര്‍ദ്ദത്തില്‍ ആക്കിയിരിക്കുന്നു. പത്തില്‍ എട്ട് അമേരിക്കക്കാരും സ്വന്തം ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ക്ക് സാമ്പത്തിക മാന്ദ്യത്തെ പഴി പറയുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഇത് ഗൌരവതരമായ കുഴപ്പങ്ങള്‍ക്കു വഴിവയ്ക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. യുഎസിലെ 80 ശതമാനത്തിലധികം ജനങ്ങള്‍ പുതിയ സാഹചര്യത്തില്‍ വ്യാകുലരാണ്. ലോകമാധ്യമങ്ങള്‍ എന്നും അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയേക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഈ സമ്മര്‍ദ്ദം അധികരിക്കുന്നു.
സ്ത്രീകളെ ഇത് അധികമായി ബാധിച്ചിരിക്കുന്നു. ഫലപ്രദമായി സാഹചര്യങ്ങളെ നേരിടുന്നെന്ന് പറയുമ്പോഴും മാനസിക- ശാരീരിക പ്രശ്നങ്ങള്‍ പരക്കെ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. |