ആഗോള വിദ്യാഭ്യാസ രംഗത്ത് മുന്‍നിരയിലുള്ള ബ്രിട്ടീഷ് സര്‍വകലാശാലകള്‍ പിന്തള്ളപ്പെടുമോ? ലോക റാങ്കിംഗില്‍ ബ്രിട്ടീഷ് സര്‍വകലാശാലകള്‍ പിന്നോക്കം പോയിരിക്കുകയാണ്.
ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ ലോക സര്‍വകലാശാല റാങ്കിംഗില്‍ അമേരിക്കന്‍ സര്‍വകലാശാലയായ ഹാര്‍വാര്‍ഡ് ആണ് മുന്നില്‍. മറ്റൊരു അമേരിക്കന്‍ സര്‍വകലാശാലയായ യേല്‍ ആണ് രണ്ടാം സ്ഥാനത്ത്. ബ്രിട്ടീഷ് സര്‍വകലാശാലകളായ ഓക്സ്ഫോഡും കേംബ്രിഡ്ജും പിന്നാലെയുണ്ട്.
എന്നാല്‍, ആദ്യ പത്ത് സ്ഥാനങ്ങളില്‍ നാല് ബ്രിട്ടീഷ് സര്‍വകലാശാലകളുണ്ട്. ഇതില്‍ ലണ്ടനിലെ ഇംപീരിയല്‍ കോളേജിന്‍റെ റാങ്കിംഗ് അഞ്ചില്‍ നിന്നും ആറാം സ്ഥാനത്തേക്ക് പോയി. അതേസമയം, ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിന്‍റെ റാങ്കിംഗ് ഒന്‍പതില്‍ നിന്നും ഏഴാം സ്ഥാനത്തായി.
ആദ്യ നൂറ് സ്ഥാനങ്ങളില്‍ 17 ബ്രിട്ടീഷ് സര്‍വകലാശാലകളാണുള്ളത്. കഴിഞ്ഞ വര്‍ഷം 19 സര്‍വകലാശാലകളാണ് ഈ പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍, പട്ടികയിലെ ആദ്യത്തെ മൂന്നിലൊന്നും അമേരിക്കന്‍ സര്‍വകലാശാലകളാണ്.
|