അമേരിക്കയില്‍ ആരാവണം അടുത്ത പ്രസിഡന്‍റ്? ചോദ്യം ഓസ്ട്രേലിയക്കാരോട് ആണെങ്കില്‍ ഒറ്റ ഉത്തരമേയുള്ളൂ- ബാരക് ഒബാമ. അടുത്തിടെ ഓസ്ട്രേലിയയില്‍ നടത്തിയ ഒരു സര്‍വേ ഫലമനുസരിച്ച് കൂടുതല്‍ പേരും ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഒബാമയെ പിന്തുണച്ചു.
സര്‍വേയില്‍ പ്രതികരിച്ച 76 ശതമാനം ആളുകളും ഒബാമയെ പിന്തുണച്ചു. വെറും 10 ശതമാനം മാത്രമാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോണ്‍ മക്‍കെയിനെ പിന്തുണച്ചത്.
ഓസ്ട്രേലിയയില്‍ സര്‍വെയില്‍ പങ്കെടുത്ത 85 ശതമാനം ആളുകളും അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നവരാണ്. മൊത്തം 1000 പേരില്‍ നടത്തിയ സര്‍വേയില്‍ 24 ശതമാനം അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മറ്റെല്ലാത്തിനെക്കാളും പ്രാധാന്യം നല്‍കുന്നു.
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ കുറിച്ച് ലോകമെമ്പാടും 17 രാജ്യങ്ങളിലായി 17000 പേരുടെ അഭിപ്രായം തേടിയിട്ടുണ്ട്. സര്‍വെയുടെ മൊത്തം ഫലവും ഒബാമയെ പിന്തുണയ്ക്കുന്നു.
നിലവിലെ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷിന്‍റെ ജന്‍പ്രീതിയില്ലായ്മയും അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്. |
| തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ | |
|