പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > സെക്സ് നിഷേധിച്ചാല്‍ സ്വയം വെടിവയ്ക്കും !
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സെക്സ് നിഷേധിച്ചാല്‍ സ്വയം വെടിവയ്ക്കും !
ലൈംഗിക ബന്ധത്തില്‍ എര്‍പ്പെടാ‍ന്‍ കാമുകി വിസമ്മതിച്ചതിനെ തുടര്‍ന്ന് ഒരാള്‍ കൈയ്യില്‍ വെടിവച്ച് പ്രതിഷേധിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ ബാറില്‍ നിന്നും മദ്യപിച്ച് വീട്ടിലെത്തിയ ഉടനെയാണ് സംഭവം.

വീട്ടിലെത്തിയ ഉടനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തുനിഞ്ഞ 29കാരനോട് കാമുകി സഹകരിച്ചില്ല. ഉറക്കം വന്നത് മൂലമാണിതെന്ന് യുവതി പിന്നീട് പറഞ്ഞു.

കാമുകനെ തനിയെ വിട്ട്, ഉറങ്ങാനായി മറ്റൊരു മുറിയിലേക്ക് പോയ യുവതി ഏതാനും മിനിട്ടുകള്‍ക്ക് ശേഷം വെടിയൊച്ച കേള്‍ക്കുകയായിരുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താന്‍ വിസമ്മതിച്ചതില്‍ പ്രകോപിതനായാണ് കാമുകന്‍ ഈ കടും‌കൈ ചെയ്തതെന്ന് യുവതി വെളിപ്പെടുത്തി.

ആശുപ്രതിയിലെത്തിച്ച കാമുകനെ പിന്നീട് ജയിലിലേക്ക് മാറ്റി. അക്രമമുണ്ടാക്കിയതിനും ആള്‍താമസമുള്ള വീട്ടില്‍ തോക്കുപയോഗിച്ചതിനുമാണ് ഇയാളെ ജയിലിലാക്കിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
രഹസ്യ നിരീക്ഷണത്തിന് അകത്തായി
പാക്: പ്രശ്നകാരണം സൈന്യം
ദ.കൊറിയ നടിയെ അനുകരിച്ച് ആത്മഹത്യ
തായ്‌വാന് യു എസ് ആയുധങ്ങള്‍
യുകെ: കുട്ടികളെ തല്ലി പഠിപ്പിക്കണമെന്ന്
ഹൈതിയില്‍ 800 പേര്‍ കൊല്ലപ്പെട്ടു