ഇന്ത്യന്‍ നഗരങ്ങളില്‍ ആവര്‍ത്തിക്കുന്ന ബോംബ് സ്ഫോടനങ്ങളെ യുഎസ് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ശക്തമായി അപലപിച്ചു.
ഡല്‍ഹിയില്‍ ശനിയാഴ്ചയുണ്ടായ സ്ഫോടനങ്ങളില്‍ ഒരു കുട്ടിയടക്കം രണ്ടുപേര്‍ മരണമടഞ്ഞിരുന്നു. ഒട്ടേറേ പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത സ്ഫോടനങ്ങളെ മൂണ്‍ അപലപിച്ചു. സ്ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദത്തെ ഒരു കാരണം കൊണ്ടോ, ആവലാതി കൊണ്ടോ ന്യായീകരിക്കാനാകില്ല എന്ന തന്‍റെ നിലപാട് മൂണ്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. സ്ഫോടനങ്ങളില്‍ മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ തന്‍റെ സഹാനുഭൂതി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
|