പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > സന്താനോല്പാദനം പ്രശ്നമാകുമോ?
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സന്താനോല്പാദനം പ്രശ്നമാകുമോ?
പുരുഷന്മാരുടെ ഇടയിലുള്ള സന്താനോല്പാദന ശേഷി ഇല്ലായ്മ പരിഹരിക്കുന്നതിന് വഴി കണ്ടെത്തിയ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പുതിയ പ്രശ്നം നേരിടുകയാണ്. ഇക്സി ചികിത്സ വഴി ഉണ്ടായ ആണ്‍കുട്ടികള്‍ക്കും സന്താനോല്പാദന ശേഷി ഉണ്ടാകില്ലെന്നാണ് സൂചന.

സന്താനോല്പാദന ശേഷിയില്ലാത്ത പുരുഷന്മാരുടെ ബീജം ശേഖരിച്ച് കൃത്രിമ മാര്‍ഗ്ഗമായ ഇക്സിയിലൂടെ അണ്ഡവുമായി കൂട്ടിയോജിപ്പിച്ച് ഉണ്ടായ കുട്ടികള്‍ക്ക് ഇപ്പോള്‍ 15 വയസ് ആകുകയാണ്. ഈ കുട്ടികള്‍ക്കും തങ്ങളുടെ പിതാവിന് ഉണ്ടായിരുന്ന അതേ പ്രശ്നമുണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍ സൂചിപ്പിക്കുന്നു.

പുരുഷന്മാരില്‍ സന്താനോല്പാദന ശേഷി ഇല്ലാതെ വരുന്ന കേസുകളില്‍ പകുതിയിലും കാരണം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയാറില്ല. സന്താനോല്പാദന ശേഷിയില്ലായ്മ ജീനുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് കരുതുന്നത്.

ഇക്സിയിലൂടെ ജനിച്ചവര്‍ക്കും സന്താനോല്പാദനത്തിന് കൃത്രിമ മാര്‍ഗ്ഗത്തെ അഭ്യം പ്രാപിക്കേണ്ടി വരുമെന്നാണ് ശാസ്ത്രജരുടെ നിഗമനം. കൂടുതല്‍ പരീക്ഷണങ്ങള്‍ നടന്ന് വരുന്നു.
കൂടുതല്‍
സെക്സി പരാമര്‍ശം വിനയായി
ഷാര്‍ജയില്‍ വന്‍ തീപിടുത്തം
യു കെ: ‘കുട്ടി’ തീവ്രവാദിക്ക് തടവ്
ഭീഷണി നേരിടാനുള്ള സംവിധാനം പാകിനില്ല: യു എസ്
പാക്: 10 പേര്‍ കൊല്ലപ്പെട്ടു
വനിതാ മന്ത്രിമാര്‍ കൂടുതല്‍ യു എ ഇയില്‍