കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് മിനിട്ടുകള്‍ക്കകം യുവതിക്ക് പക്ഷാഘാതം സംഭവിച്ചു. മുഖത്തിന്‍റെ ഒരു വശം തളര്‍ന്ന യുവതി വൈദ്യസഹായം ഉടന്‍ തന്നെ ലഭിച്ചത് കൊണ്ട് രക്ഷപ്പെട്ടു.
ഗര്‍ഭ നിരോധന ഗുളികകളുടെ ഉപയോഗവും രക്തം കട്ടപിടിച്ചതും ലൈംഗിക വേഴ്ചയും ഹൃദയത്തിന്‍റെ തകരാറും കൂടിച്ചേര്‍ന്നാണ് പക്ഷാഘാതം സൃഷ്ടിച്ചതെന്ന് ലയോള സര്‍വകലാശാല മെഡിക്കല്‍ സെന്‍ററിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഗര്‍ഭ നിരോധനത്തിനുള്ള ചില ഗുളികകള്‍ രക്തം കട്ട പിടിക്കാന്‍ ഇടയാക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. യുവതിയുടെ തുടയില്‍ രക്തം കട്ട പിടിച്ചത് ഹൃദയത്തിലേക്ക് കടന്നതാണ് പ്രശ്നമായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
സാധാരണ ഈ സാഹചര്യങ്ങളില്‍ കട്ട പിടിച്ച രക്തം ശ്വാസ കോശത്തില്‍ എത്തുകയും അലിഞ്ഞ് പോകുകയുമാണ് പതിവ്. എന്നാല്‍, ഇവിടെ ലൈംഗിക ബന്ധത്തെ തുടര്‍ന്ന് ഹൃദയത്തില്‍ ഉണ്ടായ സമ്മര്‍ദ്ദം രക്തക്കട്ടയ്ക്ക് മസ്തിഷ്കത്തിലേക്ക് കടക്കാന്‍ സൌകര്യമൊരുക്കിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ തുടയിലെ ധമനിയില്‍ കൂടി കതീറ്റര്‍ കടത്തി മസ്തിഷ്കത്തിലെ രക്തം കട്ടപിടിച്ച സ്ഥാനത്ത് എത്തിച്ചതിനെ തുടര്‍ന്ന് രക്തക്കട്ട അലിഞ്ഞ് പോകുകയായിരുന്നു. യുവതി സുഖം പ്രാപിച്ചത് വളരെ വേഗത്തിലായിരുന്നു.
|