പാകിസ്ഥാനില്‍ തീവ്രവാദി ആക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും പുതുമ അല്ലാതായിരിക്കെ മറ്റൊരു ഞെട്ടിപ്പിക്കുന്ന സംഭവം കൂടി പുറത്ത് വന്നു. രാജ്യത്തിന്‍റെ വാണിജ്യ തലസ്ഥാനമായ കറാച്ചിയില്‍ ഓരോ 24 മണിക്കൂറിലും ശരാശരി 100 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു എന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം.
കറാച്ചിയിലെ പൊലീസ് സര്‍ജനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടുതലും ജോലി ഉള്ള സ്ത്രീകളാണ് ബലാത്സംഗത്തിനിരയാകുന്നതെന്ന് അഡീഷണല്‍ പൊലീസ് സര്‍ജനായ സുള്‍ഫിക്കര്‍ സിയാല്‍ പറഞ്ഞു.
എന്നാല്‍, ബലാത്സംഗത്തിനിരയാകുന്നവരില്‍ 0.5 ശതമാനം പേര്‍ മാത്രമേ പൊലീസില്‍ പരാതി നല്‍കാറുള്ളൂ. ദീര്‍ഘമായ മെഡിക്കല്‍ പരിശോധനയും നീണ്ട് പോകുന്ന നിയമ നടപടികളുമാണ് പരാതി നല്‍കുന്നതില്‍ നിന്നും സ്ത്രീകളെ പിന്തിരിപ്പിക്കുന്നതെന്ന് പൊലീസ് സര്‍ജന്‍ പറഞ്ഞു.
കറാച്ചി നഗരത്തില്‍ ഒരു ദിവസം 100 സ്ത്രീകളെങ്കിലും ബലാത്സംഗം ചെയ്യപ്പെടുന്നുണ്ട്. കൂടുതലും ജോലിയുള്ള സ്ത്രീകളാണ് ബലാത്സംഗം ചെയ്യപ്പെടുന്നത്. വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. എന്നാല്‍, വളരെ കുറച്ച് പേര്‍ മാത്രമേ പരാതിയുമായി മുന്നോട്ട് വരാറുള്ളൂ. - സുള്‍ഫിക്കര്‍ സിയാല്‍ പറഞ്ഞു.
ബലാത്സംഗം ചെയ്യപ്പെടുന്നവരില്‍ ഭൂരിഭാഗം പേരും വീട്ട് ജോലിക്കാരാണെന്നും സുള്‍ഫിക്കര്‍ വെളിപ്പെടുത്തി.
|