മോസ്കോ: മദ്ധ്യ യൂറോപ്പിലെ അമേരിക്കയുടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ ലക്‍ഷ്യമാക്കി മിസൈലുകള്‍ സ്ഥാപിക്കാന്‍ റഷ്യ നിര്‍ബന്ധിതമാകുമെന്ന് റിപ്പോര്‍ട്ട്. പോളണ്ടിലും ചെക് റിപ്പബ്ലിക്കിലും അമേരിക്ക സ്ഥാപിക്കാനുദ്ദേശിക്കുന്ന മിസൈല്‍ പ്രതിരോധ കവചത്തിനെയും റഷ്യ ലക്‍ഷ്യം വച്ചേക്കുമെന്ന് മുതിര്‍ന്ന റഷ്യന്‍ ജനറലായ നികോലായ് സൊലോവ്ട്സോവ് പറഞ്ഞു.
ഇത്തരം ഒരു നിലപാട് റഷ്യയിലെ രാഷ്ട്രീയ, സൈനിക നേതൃത്വം സ്വീകരിച്ചാല്‍ അത്ഭുതപ്പെടാനില്ല. നമ്മുടെ ഭൂഖണ്ഡാന്തര മിസൈലുകള്‍ പോളണ്ട്, ചെക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളില്‍ അമേരിക്ക സ്ഥാപിക്കാനുദ്ദേശിക്കുന്ന മിസൈല്‍ കവചെത്തെയും ലക്‍ഷ്യം വച്ചേക്കും- ജനറല്‍ നികോലായ് സൊലോവ്ട്സവ് പറഞ്ഞു.
റഷ്യയ്ക്കെതിരെയുള്ള ഭീഷണികളെ നേരിടേണ്ടത് റഷ്യയുടെ കടമയാണ്- ജനറല്‍ നികോലായ് പറഞ്ഞു.
ഈ വര്‍ഷം അവസാനത്തോടെ തന്ത്രപ്രധാനമായ നാല് മിസൈല്‍ പരീക്ഷണങ്ങള്‍ റഷ്യ നടത്തുമെന്നും ജനറല്‍ നികോലായ് പറഞ്ഞു. നിരവധി പോര്‍മുനകള്‍ പേറാന്‍ ശേഷിയുള്ള ആര്‍ എസ് 24 ഉം ഇതില്‍ പെടുന്നു.
|