പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > അഫ്ഗാനില്‍ ‘ഉറങ്ങുന്ന ബുദ്ധനെ’ കണ്ടെത്തി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അഫ്ഗാനില്‍ ‘ഉറങ്ങുന്ന ബുദ്ധനെ’ കണ്ടെത്തി
അഫ്ഗാനിസ്ഥാനിലെ ബാമിയനില്‍ പുരാവസ്തു ഗവേഷകര്‍ പുരാതന ബുദ്ധ പ്രതിമ കണ്ടെത്തി. ഉറങ്ങുന്ന ശൈലിയിലുളള ബുദ്ധ പ്രതിമയ്ക്ക് 19 മീറ്റര്‍ നീളമുണ്ട്.

സമേരിയലൈ തര്‍സിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുരാതന പ്രതിമ കണ്ടെത്തിയത്. വാര്‍ത്താവിനിമയ, സാംസ്കാരിക മന്ത്രാലയ ഉപദേഷ്ടാവ് മൊഹമ്മദ് സിയ അഫ്ഷര്‍ ആണ് പ്രതിമ കണ്ടെത്തിയ വിവരം വെളിപ്പെടുത്തിയത്.

ബുദ്ധ പ്രതിമയോടൊപ്പം 89 മറ്റ് പുരാതനാവശിഷ്ടങ്ങളും കണ്ടെത്തി. ഗ്രീക്ക്, ബാക്ട്രിയന്‍, ഇസ്ലാമിക കാലഘട്ടത്തിലെ നാണയങ്ങളും കണ്ടെത്തിവയില്‍ പെടുന്നു- അഫ്ഷര്‍ പറഞ്ഞു.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ച ചൈനീസ് തീര്‍ത്ഥാടകന്‍റെ പുസ്തകത്തില്‍ ബാമിയനില്‍ 300 മീറ്റര്‍ നീളമുള്ള ബുദ്ധ പ്രതിമയുണ്ടെന്ന് വിശദീകരിച്ചിട്ടുണ്ട്. ബാമിയന്‍ ഒരിക്കല്‍ ബുദ്ധ മത കേന്ദ്രമായിരുന്നു.

താലിബാന്‍ ഭരണം 2001 ല്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് പുരാവസ്തു ഗവേഷകര്‍ വീണ്ടും പര്യവേക്ഷണം തുടങ്ങിയത്. ബാമിയനിലെ 1600 വര്‍ഷം പഴക്കമുള്ള രണ്ട് ഭീമന്‍ ബുദ്ധ പ്രതിമകള്‍ താലിബാന്‍ ബോംബ് വച്ച് നശിപ്പിച്ചിരുന്നു.
കൂടുതല്‍
സര്‍ദാരി അധികാരമേറ്റു
ഇറാഖ്: കൂടുതല്‍ സൈനികരെ പിന്‍‌വലിക്കും
ഭീകരത: പാകിന് ഉത്തരവാദിത്തമെന്ന് യു എസ്
ഹൈതി: 66 പേര്‍ കൊല്ലപ്പെട്ടു
ലങ്കയില്‍ പുലി വ്യോമാക്രമണം
സര്‍ദാരിയുടെ സത്യപ്രതിജ്ഞ ഇന്ന്