ഇറാഖില്‍ നിന്ന് ഫെബ്രുവരിയോടെ 8000 സൈനികരെ അമേരിക്ക പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷ് ഉടന്‍ പ്രസ്താവന ഇറക്കുമെന്ന് കരുതുന്നു.
ഇറാഖിലെ സുരക്ഷാ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതാണ് സൈനികരെ പിന്‍വലിക്കാന്‍ അമേരിക്കയ്ക്ക് പ്രേരണ നല്‍കുന്നത്. അതേസമയം, അഫ്ഗാനിസ്ഥാനിലേക്ക് കുടുതല്‍ സൈനികരെ അമേരിക്ക നിയോഗിക്കുമെന്നും കരുതുന്നു.
നവംബറില്‍ ഇറാഖിലേക്ക് അയയ്ക്കാനിരുന്ന മറൈന്‍ ബറ്റാലിയനെ അഫ്ഗാനിലേക്കയയ്ക്കുമെന്നും കരുതുന്നുണ്ട്. ഇതിന് പിന്നാലെ കരസേനയുടെ ഒരു ബ്രിഗേഡിനെയും അയയ്ക്കും.
നിലവില്‍ ഇറാഖില്‍ 146000 അമേരിക്കന്‍ സൈനികരാണുള്ളത്. അഫ്ഗാനിസ്ഥാനില്‍ തമ്പടിച്ചിരിക്കുന്ന അമേരിക്കന്‍ സൈനികരുടെ എണ്ണം 33000 ആണ്.
|