ഭീകരതയ്ക്കെതിരെ പോരാടാന്‍ പാകിസ്ഥാന് ഉത്തരവാദിത്തമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷ്. അഫ്ഗാനിസ്ഥാനെയും ഇറാഖിനെയും പോലെ ഭീകരതയെക്കെതിരെ പോരാട്ടം നടക്കുന്ന കേന്ദ്രമാണ് പാകിസ്ഥാനും എന്നാണ് അമേരിക്കന്‍ നാഷണല്‍ ഡിഫന്‍സ് സര്‍വകലാശാലയില്‍ പ്രസംഗിക്കാന്‍ തയാറാക്കിയ കുറിപ്പില്‍ ബുഷ് പറയുന്നത്.
പ്രസംഗത്തിന് തയാറാക്കിയ കുറിപ്പ് കഴിഞ്ഞ ദിവസമാണ് വൈറ്റ് ഹൌസ് പുറത്ത് വിട്ടത്. ലോക വ്യാപകമായി നടക്കുന്ന പോരാട്ടത്തില്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇറാഖും ഭീഷണി ആണെന്നും പ്രസംഗത്തില്‍ ഉണ്ട്.
ഈ മൂന്ന് രാജ്യങ്ങളിലും തങ്ങളുടെ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ഭീകരര്‍ ആക്രമണങ്ങളും ചാവേര്‍ ദൌത്യങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നു. ഈ രാഷ്ട്രങ്ങളിലെല്ലാം സമാന അവസ്ഥയാണുള്ളത്- ബുഷിനായി തയാറാക്കിയ പ്രസംഗത്തില്‍ പറയുന്നു.
അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സേന കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയില്‍ മിസൈലാക്രമണം നടത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് ബുഷിന്‍റെ പ്രസംഗത്തിന്‍റെ ഭാഗങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഭീകരരെ ലക്‍ഷ്യമിട്ടാണ് പാക് പ്രദേശത്ത് ആക്രമണം നടത്തിയതെന്ന് അമേരിക്കന്‍ അധികൃതര്‍ വെളീപ്പെടുത്തിയിരുന്നു.
|