ഹൈതിയില്‍ ഐക് ചുഴലിക്കാറ്റ് വീശിയടിച്ചതില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 66 ആയി. ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് ദുരിതത്തിലായ മൂന്ന് ലക്ഷം കുട്ടികളെ സഹായിക്കാനായി ആറ് ദശലക്ഷം ഡോളര്‍ ആവശ്യപ്പെട്ടിരിക്കുകയാണ് യൂണിസെഫ്.
കൊല്ലപ്പെട്ട 66 പേരില്‍ അറുപത് പേരും കാബറെ എന്ന നഗരത്തില്‍ ഉള്ളവരാണ്. ചുഴലിക്കാറ്റില്‍ 14 പേരെ കാണാതായിട്ടുണ്ട്. മുന്ന് ആഴ്ചയ്ക്കുള്ളില്‍ നാലാമത് ചുഴലിക്കാറ്റാണ് ഹൈതിയില്‍ ആഞ്ഞടിക്കുന്നത്. ചുഴലിക്കാറ്റുകളില്‍ മൊത്തം 600 പേരാണ് ഹൈതിയില്‍ ഇതുവരെ കൊല്ലപ്പെട്ടത്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് 86000 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഇതില്‍ 25000 പേരും വടക്ക് പടിഞ്ഞാറന്‍ നഗരമായ ഗൊണൈവ്സില്‍ നിന്നുള്ളവരാണ്. ഒരാഴ്ച മുന്‍പ് ഹന്ന ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെ തുടര്‍ന്ന് ഈ പ്രദേശത്ത് പ്രളയം ബാധിച്ചിരുന്നു.
പലയിടങ്ങളിലും വൈദ്യുതി വിതരണം താറുമാറാകുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു. ഗതാഗതവും താറുമാറായിട്ടുണ്ട്.
|