പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ലങ്കയില്‍ പുലി വ്യോമാക്രമണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലങ്കയില്‍ പുലി വ്യോമാക്രമണം
വടക്കന്‍ ശ്രീലങ്കയില്‍ വ്യോമസേനാ താവളത്തില്‍ ചൊവ്വാഴ്ച വെളുപ്പിന് എല്‍ ടി ടി ഇ വ്യോമാക്രമണം നടത്തി. എന്നാല്‍, തിരിച്ചടിച്ച വ്യോമസേന എല്‍ ടി ടി ഇയുടെ ഒരു വിമാനം നശിപ്പിക്കുകയും ചെയ്തെന്ന് അധികൃതര്‍ അറിയിച്ചു.

തലസ്ഥാനമായ കൊളോംബോയ്ക്ക് 254 കിലോമീറ്റര്‍ അകലെയുള്ള വാവുനിയയിലെ വ്യോമസേനാ ആസ്ഥാനത്താണ് തമിഴ് പുലികള്‍ വ്യോമാക്രമണം നടത്തിയത്. “ വാവുനിയയിലെ വ്യോമസേനാ ആസ്ഥാനത്ത് അക്രമണം നടത്താന്‍ തമിഴ് പുലികള്‍ ശ്രമിച്ചു. വ്യോമസേന ശക്തമായി തിരിച്ചടിച്ചതില്‍ മുല്ലത്തിവില്‍ വച്ച് പുലികളുടെ ഒരു വിമാനം തകര്‍ന്നു ”- വ്യോമസേനാ വക്താവ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ജനക നനയക്കര പറഞ്ഞു.

മുല്ലത്തീവിലെ കൊടും വനത്തിലാണ് തമിഴ് പുലി നേതാവായ വേലുപ്പിള്ള പ്രഭാകരന്‍റെ ആസ്ഥാ‍നമെന്നാണ് കരുതുന്നത്. വാവുനിയയ്ക്ക് 100 കിലോമീറ്റര്‍ അകലെയാണിത്.

ശ്രീലങ്കയില്‍ തമിഴ് പുലികളുടെ നിയന്ത്രണത്തിലുള്ള രണ്ട് ജില്ലകളാണ് മുല്ലത്തീവും കിള്ളിനോച്ചിയും. തമിഴ് പുലികളുടെ ആക്രമണത്തില്‍ ഉണ്ടായ നാശ നഷ്ടം സംബന്ധിച്ച് വിവരമൊന്നുമില്ല.
കൂടുതല്‍
സര്‍ദാരിയുടെ സത്യപ്രതിജ്ഞ ഇന്ന്
ആന്‍റണി യു എസില്‍
വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാനുള്ള കഴിവ് കുറയുന്നു
ഭാര്യയെ എടുക്കല്‍ കൌതുകമായി
യുഎസ്: കുട്ടികളില്ലാത്ത സ്ത്രീകള്‍ കൂടുന്നു
ആണവകരാര്‍: സര്‍ദാരി ചൈനയിലേക്ക്