പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > സര്‍ദാരിയുടെ സത്യപ്രതിജ്ഞ ഇന്ന്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സര്‍ദാരിയുടെ സത്യപ്രതിജ്ഞ ഇന്ന്
PTIPTI
പാകിസ്ഥാനിലെ പുതിയ പ്രസിഡന്‍റായി പി പി പി ഉപാദ്ധ്യക്ഷനും വധിക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോയുടെ ഭര്‍ത്താവുമായ ആസിഫ് അലി സര്‍ദാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്യം നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ പദ്ധതികളും സര്‍ദാരി വെളിപ്പെടുത്തുമെന്ന് കരുതുന്നു.

കഴിഞ്ഞ ശനിയാഴ്ച നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തതിന്‍റെ 70 ശതമാനത്തോളം വോട്ട് നേടിയാണ് സര്‍ദാരി വിജയിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആണ് സര്‍ദാരിയുടെ സത്യപ്രതിജ്ഞ.

സുപ്രീം കോടതി ജഡ്ജി അബ്ദുള്‍ ഹമീദ് ദോഗര്‍ ആണ് സര്‍ദാരിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക. പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലാകും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.

കഴിഞ്ഞ ദിവസം തന്നെ സര്‍ദാരി പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലേക്ക് താമസം മാറിയിരുന്നു. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് സര്‍ദാരി പ്രധാനമന്ത്രിയുടെ വസതിയിലാണ് താമസിച്ച് വന്നത്.

ബ്രിട്ടനിലുള്ള സര്‍ദാരിയുടെ മകനും പി പി പി നേതാവുമായ ബിലാവല്‍ ഭൂട്ടോ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിച്ചേരുമെന്ന് കരുതുന്നു.
കൂടുതല്‍
ആന്‍റണി യു എസില്‍
വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാനുള്ള കഴിവ് കുറയുന്നു
ഭാര്യയെ എടുക്കല്‍ കൌതുകമായി
യുഎസ്: കുട്ടികളില്ലാത്ത സ്ത്രീകള്‍ കൂടുന്നു
ആണവകരാര്‍: സര്‍ദാരി ചൈനയിലേക്ക്
പാക്: യു എസ് മിസൈലാക്രമണത്തില്‍ 13 മരണം