ആഞ്ജലീന ജോളി ഹോളിവുഡിലെ സൌന്ദര്യ ധാമമാണെങ്കിലും അവരുടെ ഗ്ലാമര്‍ ബ്രിട്ടനില്‍ ചെലവാകില്ല എന്നാണ് അടുത്ത സമയത്ത് നടന്ന ഒരു സംഭവം സൂചിപ്പിക്കുന്നത്.
തോക്കുമായി നില്‍ക്കുന്ന ആഞ്ജലീനയുടെ രണ്ട് പോസ്റ്ററുകള്‍ നീക്കം ചെയ്യാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഉത്തരവിട്ടു. കാര്യം മറ്റൊന്നുമല്ല, ഇത്തരം പോസ്റ്ററുകള്‍ അക്രമവാസന വളര്‍ത്തുമെന്ന പരാതി വന്നത് തന്നെ.
“വാണ്ടഡ്” എന്ന സിനിമയുടെ പോസ്റ്ററുകളാണ് നീക്കം ചെയ്തത്. ആഞ്ജലീന കുനിഞ്ഞ് നിന്ന് മുകളിലേക്ക് തോക്കുചുണ്ടുന്ന രീതിയിലാണ് ഒരു പോസ്റ്റര്‍. അടുത്തതില്‍, ഹോളിവുഡ് താരം കാറിനു മീതെ കിടന്ന് വെടിവയ്ക്കുന്നതായും ചിത്രീകരിച്ചിരിക്കുന്നു.
ബ്രിട്ടനിലെ അഡ്‌വര്‍ടൈസിംഗ് സ്റ്റാന്‍ഡാര്‍ഡ്സ് അതോറിറ്റി (അസ)യാണ് പരസ്യം നീക്കം ചെയ്തത്. പോസ്റ്ററുകള്‍ തോക്കുപയോഗിച്ചുള്ള ആക്രമണത്തെ പ്രോത്സാഹിപ്പിക്കും എന്ന് ആരോപിച്ച് 17 പരാതികളാണ് ലഭിച്ചതെന്ന് അധികൃതര്‍ പറയുന്നു.
വാണ്ടഡ് എന്ന ഹൈടെക് ആക്ഷന്‍ ചിത്രം കുട്ടികള്‍ കാണുന്നതിനോടുള്ള വിയോജിപ്പും ചില പരാതിക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
|