വയാഗ്ര എന്തിനാണ് ഉപയോഗിക്കുന്നതെന്ന് അറിയാത്തവരുണ്ടാകില്ല. പുരുഷന്മാരില്‍ ഇത് ഉപയോഗിക്കാന്‍ വലിയ ഉത്സാഹം തന്നെയുണ്ടായി.
എന്നാല്‍, പുരുഷന്മാരില്‍ ലൈംഗിക ഉത്തേജനമുണ്ടാക്കാന്‍ ഉപയോഗിക്കുന്ന വയാഗ്ര ഉപയോഗിച്ച് ബ്രിട്ടനില്‍ ഒരു എഴ് വയസുകാരിയുടെ അസുഖം ഭേദമാക്കി ! എഡിന്‍ബര്‍ഗിലെ നതാലി ആര്‍ച്ച് ബാള്‍ഡ് എന്ന കുട്ടിയുടെ ശ്വാസകോശ രോഗമാണ് വയാഗ്ര ഉപയോഗിച്ച് ഡോക്ടര്‍മാര്‍ സുഖപ്പെടുത്തിയത്.
പെട്ടെന്ന് ബോധക്കേട് വരുന്ന അവസ്ഥയാണ് നതാലിക്ക് ഉണ്ടായിരുന്നത്. പല ഡോക്ടര്‍മാരും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നതാലിയെ ഭേദമാക്കാനയില്ല. നതാലിയെ ശുശ്രൂഷിക്കാനായി അമ്മ ജോലി രാജിവയ്ക്കുകയും ചെയ്തു.
അങ്ങനെയിരിക്കെ നതാലിയെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയ ഒരു ഡോക്ടറാണ് ശ്വാസകോശത്തിലെ രക്തസമ്മര്‍ദ്ദമാണ് പ്രശ്നകാരണമെന്ന് കണ്ടെത്തിയത്. മരുന്നായി വയാഗ്ര കഴിക്കാനാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. നതാലി രോഗം ഭേദമായി ഇപ്പോള്‍ ഓടിക്കളിച്ച് നടക്കുന്നുണ്ട്.
ശ്വാസകോശത്തിലെ സിരകളില്‍ രക്തസമ്മര്‍ദ്ദം ഉണ്ടാകുന്ന അപൂര്‍വ രോഗമായിരുന്നു നതാലിക്ക്. സിരകളെ വികസിപ്പിച്ച് രക്തചംക്രമണം സുഗമമാക്കുന്ന പ്രവൃത്തിയാണ് വയാഗ്ര ചെയ്യുന്നത്.
|