അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ ഉണ്ടായ സ്ഫോടനത്തിന് പിന്നില്‍ പാക് ചാര സംഘടനായായ ഐ എസ് ഐ ആണെന്ന ആരോപണം പി പി പി ഉപാധ്യക്ഷനും പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയുമായ ആസിഫ് അലി സര്‍ദാരി നിഷേധിച്ചു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സര്‍ദാരി ആരോപണം നിഷേധിച്ചത്.
ഇന്ത്യയിലെ മുന്നണി ഭരണത്തില്‍ നിന്ന് പാകിസ്ഥാന് പലതും പഠിക്കാനുണ്ടെന്നും സര്‍ദാരി അഭിപ്രായപ്പെട്ടു. നവാസ് ഷെരീഫ് ഭരണസഖ്യം വിടും മുന്‍പ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സര്‍ദാരി ഇത് പറഞ്ഞത്.
“ അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ ഐ എസ് ഐക്ക് ഒരു പങ്കുമില്ല. പാകിസ്ഥാന്‍ ഈ ആരോപണം നേരത്തേ തന്നെ നിഷേധിച്ചിരുന്നതാണ്”- സര്‍ദാരി പറഞ്ഞു.
ജുലൈയില്‍ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ നയന്തന്ത്രകാര്യാലയത്തിലെ രണ്ട് നയതന്ത്രജ്ഞരും രണ്ട് സുരക്ഷാ ഭടന്മാരുമടക്കം 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമണത്തിന് പിന്നില്‍ ഐ എസ് ഐ ആണെന്ന് അഫ്ഗാനിസ്ഥാനും അമേരിക്കയും ഇന്ത്യയും ആരോപിച്ചിരുന്നു.
ഐ എസ് ഐയെ നിയന്ത്രിക്കാന്‍ പാക് സര്‍ക്കാരിന് കഴിയുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും കഴിയുമെന്നായിരുന്നു മറുപടി. ഐ എസ് ഐ രാജ്യത്തിന്‍റെ ഭാഗമാണെന്ന് സര്‍ദാരി പറഞ്ഞു.
ഐ എസ് ഐ പ്രശ്നമാണെന്ന് വധിക്കപ്പെട്ട മുന്‍ പ്രധാനമന്ത്രിയും സര്‍ദാരിയുടെ ഭാര്യയുമായ ബേനസിര്‍ അഭിപ്രായപ്പെട്ടത് ചൂണ്ടിക്കാട്ടിയപ്പോള്‍ കരുതലോടെ ആണ് അദ്ദേഹം മറുപടി നല്‍കിയത്. ചാര സംഘടന മുന്‍പ് പ്രശ്നമായിരുന്നില്ല എന്നല്ല പറഞ്ഞത്, എന്നാല്‍ എല്ലാവരും പഴയകാല തെറ്റുകളില്‍ നിന്ന് പഠിക്കുമല്ലോ എന്ന് സര്‍ദാരി അഭിപ്രായപ്പെട്ടു.
|