അമേരിക്കയെ പ്രതിരോധിക്കാന്‍ താന്‍ ഒരിക്കലും മടിക്കുകയില്ലെന്ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ബരാക് ഒബാമ. ഡെമോക്രാറ്റ് കക്ഷിയുടെ നാഷണല്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന് മുന്നില്‍ അമേരിക്കയെ ഉയര്‍ത്തിപ്പിടിക്കുമെന്നും ഒബാമ പറഞ്ഞു. നിലവിലെ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷിന്‍റെ തെറ്റായ നയങ്ങള്‍ തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ ചെറിയ ലക്‍ഷ്യങ്ങളല്ല അമേരിക്കയ്ക്ക് വേണ്ടത്- ഇല്ലിനോയിസില്‍ നിന്നുള്ള സെനറ്ററായ വന്‍ ജനക്കൂട്ടത്തെ സാക്ഷിനിര്‍ത്തി പറഞ്ഞു.
താന്‍ പുതിയ ശൈലിയിലുള്ള രാഷ്ടീയത്തിന്‍റെ വക്താവാണെന്ന് ഒബാമ വെളിപ്പെടുത്തി. ഗര്‍ഭച്ഛിദ്രം, തോക്കുകളുടെ നിയന്ത്രണം, കുടിയേറ്റം, സ്വവര്‍ഗ്ഗവിവാഹം എന്നിവയില്‍ പൊതുവായി ഒരു നയം രൂപിക്കരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഒബാമയെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ ദിവസം ഡെമോക്രാറ്റ് കക്ഷി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
|