വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ അച്ചടിക്കാന്‍ പാകിസ്ഥാന്‍ വന്‍ തോതില്‍ കടലാസുകള്‍ വാങ്ങിക്കൂട്ടുകയാണെന്ന് റിപ്പോര്‍ട്ട്. ലണ്ടനിലെ കമ്പനികളില്‍ നിന്നാണ് പാകിസ്ഥാന്‍ നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള കടലാസുകല്‍ വാങ്ങുന്നത്.
പാക് ചാര സംഘടനയായ ഐ എസ് ഐ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ പ്രചരിപ്പിക്കുന്നത് നേരത്തേ തന്നെ വെളിവായിട്ടുള്ളതാണ്. എന്നാല്‍, ഇപ്പോള്‍ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ അച്ചടിക്കാന്‍ ബ്രിട്ടനില്‍ നിന്ന് കൂടുതല്‍ കടലാസുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പാക് ചാര സംഘടന.
ലണ്ടനിലെ കമ്പനികളില്‍ നിന്ന് പാകിസ്ഥാന്‍ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ അച്ചടിക്കുന്നതിലേക്കായി വന്‍ തോതില്‍ കടലാസുകള്‍ വാങ്ങിക്കൂട്ടുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്.
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ ശൃംഖല വഴിയും പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് വ്യാജ കറന്‍സികള്‍ എത്തിക്കുന്നുണ്ട്. പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് വഴി നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെത്തിച്ച് അവിടെ നിന്ന് വ്യാജ കറന്‍സികള്‍ ഇന്ത്യയില്‍ എത്തിക്കുന്ന രീതിയും ഉണ്ട്.
|