മനുഷ്യബോംബാകാന്‍ നിയോഗിക്കപ്പെട്ട 13കാരി ഇറാഖ് സൈന്യത്തിനു മുന്നില്‍ കീഴടങ്ങിയ സംഭവം രാജ്യത്തെ തീവ്രവാദ പ്രചരണത്തിന്‍റെ വിവിധ മുഖങ്ങളിലേക്ക് വെളിച്ചം വീശുന്നു.
ഇറാഖിലെ മാനസികരോഗ ആശുപത്രികളില്‍ നുഴഞ്ഞുകയറി വിവരം ശേഖരിക്കുന്ന അല്‍-ക്വൊയ്ദ തീവ്രവാദികള്‍ ചാവേറുകളാകാന്‍ മനോരോഗികളെ തിരഞ്ഞെടുക്കുന്നതായാണ് വിവരം. പലതരത്തില്‍ പ്രലോഭിപ്പിച്ച് ഇവരെ പുറത്തുകൊണ്ടുവന്ന ശേഷം ചാവേറുകളായി ഉപയോഗിക്കുന്നു.
ഇറാഖിലെ യുഎസ് സേനയാണ് ഈ വിവരം നല്‍കുന്നത്. ചാവേറുകളായ പല സ്ത്രീകളും മനോരോഗികളാണ് എന്ന വസ്തുതയാണ് ഈ സംശയത്തിനു നിദാനമായത്. ഇക്കാര്യത്തില്‍ ആശുപത്രികളും അല്‍-ക്വൊയ്ദ ബന്ധമുള്ള പുരോഹിതന്മാരുമായി ബന്ധമുണ്ടാക്കിയെന്നും സേന സംശയിക്കുന്നു.
|