വടക്കന്‍ കൊറിയയുടെ ആണവ പദ്ധതികള്‍ സംബന്ധിച്ച് ഒത്തുതീര്‍പ്പില്‍ എത്തുന്നതിന് ബുദ്ധിപ്പൂര്‍വ്വവും അയഞ്ഞതുമായ സമീപനം വേണമെന്ന് ചൈന അഭ്യര്‍ത്ഥിച്ചു.
ഇതു സംബന്ധിച്ച് ഷഡ്കക്ഷി ചര്‍ച്ചകള്‍ മുന്നോട്ടു പോകണമെങ്കില്‍ എല്ലാ കക്ഷികളുടെയും സഹകരണം വേണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ക്വിന്‍ ഗാങ് പറഞ്ഞു.
മറ്റു രാജ്യങ്ങള്‍ ക്ഷമയും ബുദ്ധിയും അയഞ്ഞ സമീപനവും സ്വീകരിക്കുമെന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു. യാങ്‌ബ്യോണിലെ ആണവ പദ്ധതികള്‍ പ്രവര്‍ത്തന രഹിതമാക്കുന്ന പ്രക്രിയ നിര്‍ത്തിവയ്ക്കുകയാണെന്നും അമേരിക്ക കരാര്‍ ലംഘനം നടത്തുകയാണെന്നും വടക്കന്‍ കൊറിയ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചൈനീസ് പ്രസ്താവന.
തീവ്രവാദം സംബന്ധിച്ച കരിമ്പട്ടികയില്‍ നിന്ന് വടക്കന്‍ കൊറിയയെ നീക്കാന്‍ അമേരിക്ക തയ്യാറാകാത്തതിനെയും കൊറിയ വിമര്‍ശിച്ചിരുന്നു.
|